അടുക്കളയില്‍ സമയം ലാഭിക്കണോ? സ്മാര്‍ട്ട് ആയി പാചകം ചെയ്യാന്‍ ഇതാ 9 ടിപ്‌സ് 

കുറച്ച് സ്മാര്‍ട്ട് ആയിട്ട് പ്ലാന്‍ ചെയ്താല്‍ കുക്കിങ് എളുപ്പമാക്കാനും സമയം പാഴാക്കാതെ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനും കഴിയും. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ എത്രയിഷ്ടമാണെന്ന് പറഞ്ഞാലും പാചകത്തെ സ്‌നേഹിക്കാന്‍ കുറച്ച് പാടാണ്. എന്നാല്‍, സ്മാര്‍ട്ട് ആയിട്ട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ കുക്കിങ് എളുപ്പമാക്കാനും സമയം പാഴാക്കാതെ ആരോഗ്യകരമായി ഭക്ഷണം ഉറപ്പാക്കാനും കഴിയും. 

അടുക്കളയില്‍ സമയം ലാഭിക്കാന്‍ ചില ടിപ്‌സ്

• എന്താണ് കഴിക്കുന്നതെന്ന് നേരത്തെ പ്ലാന്‍ ചെയ്യണമെന്നതാണ് ആദ്യപടി. എല്ലാ ആഴ്ചയിലും ഓരോ ദിവസവും എന്താണ് കഴിക്കുന്നതെന്ന് മുന്‍കൂര്‍ പ്ലാന്‍ തയ്യാറാക്കുന്നത് വളരെ പ്രധാനമാണ്. 

• അരിയാനും, പാചകം ചെയ്യാനും, സ്റ്റോര്‍ ചെയ്യാനുമെല്ലാം ശരിയായ പാത്രങ്ങളും ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ചോപ്പര്‍ പോലുള്ളവ ഉണ്ടെങ്കില്‍ കുക്കിങ് കൂടുതല്‍ എളുപ്പമാക്കാം. 

• വണ്‍ പോട്ട് റെസിപ്പികള്‍ പഠിച്ചിരിക്കുന്നത് ഏറെ ഗുണകരമാണ്. കാസ്‌റോളിലും മറ്റും തയ്യാറാക്കാവുന്ന ഇത്തരം വിഭവങ്ങള്‍ കുക്കിങ് സമയം മാത്രമല്ല പാത്രം കഴുകുന്നത് അടക്കമുള്ള കാര്യങ്ങള്‍ എളുപ്പമാക്കിത്തരും. 

• എന്താണ് തയ്യാറാക്കാന്‍ പോകുന്നതെന്ന് മുന്‍കൂര്‍ പ്ലാന്‍ ചെയ്യുന്നത് ആവശ്യമായ ചേരുവകളും നേരത്തെ ഒരുക്കിവയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴങ്ങളുമൊക്കെ നേരത്തെ കഴുകി അരിഞ്ഞ് വയ്ക്കുന്നത് പാചകത്തിന്റെ സമയം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. 

• പാചകം ചെയ്യുമ്പോള്‍ കൂടുതല്‍ അളവില്‍ തയ്യാറാക്കി കൃത്യമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഇടയ്‌ക്കൊക്കെ കിച്ചണ് അവധി നല്‍കാനും തിരക്കുള്ള ദിവസങ്ങളില്‍ പോലും നല്ല ഭക്ഷണം ഉറപ്പാക്കാനും സഹായിക്കും. 

• ഒരേ സമയം പല കാര്യങ്ങള്‍ ക്രമീകരിച്ച് ചെയ്യാനുള്ള കഴിവ് അടുക്കളയില്‍ ഏറെ സഹായിക്കുന്നതാണ്. അരി, പാസ്ത, ചിക്കന്‍ തുടങ്ങിയവയൊക്കെ വേകുന്ന സമയം ഇതിനാവശ്യമായ മറ്റ് ചേരുവകളും കറികളുമൊക്കെ തയ്യാറാക്കുന്നത് ഒരേ സമയം പല ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. 

• പാചകം ചെയ്യുന്നതിനിടയ്ക്ക് തന്നെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും ചെയ്തുപോകുന്നതാണ് നല്ലത്. എല്ലാം കൂടെ ഒന്നിച്ച് ചെയ്യാന്‍ നിന്നാല്‍ കൂടുതല്‍ മടിപിടിക്കും. ഓരോ ദിവസത്തെയും പാത്രങ്ങള്‍ വൃത്തിയാക്കിയതിന് ശേഷം മാത്രം അന്ന് കിടന്നുറങ്ങുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ അടുക്കളയില്‍ കയറുമ്പോള്‍ തന്നെ അലങ്കോലമായി കിടക്കുന്നത് കാണുമ്പോള്‍ ഉള്ള ഊര്‍ജ്ജവും പോകുമെന്നുറപ്പ്. 

• മിച്ചം വരുന്ന ഭക്ഷണവും ചേരുവകളും ബുദ്ധപരമായി ഉപയോഗിക്കുന്നതും പ്രധാനമാണ്. ഇത് പാചകം എളുപ്പമാക്കുക മാത്രമല്ല ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കും. വിഭവങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വേണ്ട അളവില്‍ വ്യത്യസ്ത പാത്രങ്ങളിലാക്കി വയ്ക്കുന്നത് കൂടുതല്‍ നേരം കേടുകൂടാതിരിക്കാന്‍ നല്ലതാണ്. 

• ഏറ്റവം പ്രധാനം അടുക്കും ചിട്ടയും ഉറപ്പാക്കണം എന്നതാണ്. ഓരോ തവണ പാചകം ചെയ്യുമ്പോഴും ഉപയോഗിക്കാന്‍ എടുക്കുന്ന പാത്രങ്ങളും മറ്റും കൃത്യ സ്ഥലത്തുതന്നെ തിരിച്ചുവയ്ക്കണം. ല്ലാത്തപക്ഷം അടുത്തദിവസം ഇത് വലിയ തലവേദനയായി മാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com