ഇതാണോ ആള്... ഫോട്ടോഷൂട്ട് ചെയ്യാനുള്ള ഫീച്ചേഴ്സ് ഒന്നും ഇല്ലല്ലോ... വൈറലാകുന്ന ജാനകിയുടെ ഫോട്ടോസ് കാണാം

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാനാണ് സോഷ്യൽ മീഡിയയ്ക്ക് ജാനകിയെ പരിചയപ്പെടുത്തുന്നത്.
സംസ്ഥാനത്തെ ട്രാൻസ്‌വുമണായ ആദ്യ ക്ലെഫ്റ്റ് ലിപ് മോഡൽ ജാനിക് കെഎസ് കൃഷ്ണ / ചിത്രം: ഫേസ്ബുക്ക്
സംസ്ഥാനത്തെ ട്രാൻസ്‌വുമണായ ആദ്യ ക്ലെഫ്റ്റ് ലിപ് മോഡൽ ജാനിക് കെഎസ് കൃഷ്ണ / ചിത്രം: ഫേസ്ബുക്ക്

രമ്പരാ​ഗത സൗന്ദര്യസങ്കൽപങ്ങളെ തച്ചുടച്ചാണ് ജാനിക് കെഎസ് കൃഷ്ണ നമ്മൾക്കിടയിലേക്ക് കടന്ന് വരുന്നത്. സംസ്ഥാനത്തെ ട്രാൻസ്‌വുമണായ ആദ്യ ക്ലെഫ്റ്റ് ലിപ് മോഡൽ എന്ന പ്രത്യേകതയോടെ മോഡലിങ് രം​ഗത്തേക്ക് കാലുവെക്കുന്ന ജാനകിയെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാനാണ് സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്. ജാനികിയുടെ ഫോട്ടോസിനൊപ്പം സൂര്യ കുറിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

സൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്
Kerala first transwomen cleftlip model ജാനകി കെ എസ് കൃഷ്ണ
ഈ ഫോട്ടോസ് കാണുന്ന നിങ്ങൾ പറയൂ ഇവൾ model അല്ലെ? 
എന്തു കുറവാണ്  ഇവളിൽ ഉള്ളത് അങ്ങനെ കുറവ് തോന്നുന്നത് ചിലരുടെ തിമിരം ബാധിച്ച കണ്ണുകൾക്ക് മാത്രമാണ്. ഇവളും പറക്കട്ടെ സ്വപ്നങ്ങളുടെ ചിറകിൽ.

ജാനകിയുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫൊട്ടോഗ്രാഫർ മെസ്സേജ് അയച്ചിരുന്നു. ഫോട്ടോ ഷൂട്ട്‌ ചെയ്യാൻ താല്പര്യം ഉണ്ടോയെന്ന് ചോദിച്ച ശേഷം വാട്സാപ്പിൽ ഫോട്ടോസ് അയച്ചു കൊടുത്തപ്പോൾ ആ ഫൊട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകിയുടെ ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സ് ഒന്നുമില്ല എന്ന് പറഞ്ഞു കളിയാക്കി അത് തനിക്ക് വളരെ വിഷമം തോന്നിയെന്നും താൻ അത്ര ബോറിങ് ആണോയെന്ന് ജാനകി ഒരിക്കൽ പറഞ്ഞുവെന്നും സൂര്യ പറഞ്ഞു. അതിന് മറുപടി കൂടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com