90മണിക്കൂര്‍ പണിയെടുത്തു, അഞ്ച് കിലോമീറ്ററോളം നീളത്തില്‍ ബ്രെഡ്ഡുകള്‍ നിരത്തിവച്ച് വിദ്യാര്‍ത്ഥികള്‍; ലോക റെക്കോര്‍ഡ്

14,360 ഫ്രഷ്‌ലി ബേക്ക്ഡ് ബ്രെഡ് നിരത്തിവച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പാചകം ഒരു കലയാണ് എന്ന് പറയാറുണ്ട്, ഒരു മുട്ട പൊരിക്കാനാണെങ്കിലും വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കണമെങ്കിലും ചേരുവകള്‍ മാത്രം പോരെന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ സമാധാനത്തോടെയും സന്തോഷത്തോടെയും പാചകം ചെയ്യാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ പലപ്പോഴും ഇത് സാധിക്കണമെന്നില്ല. അപ്പോള്‍പിന്നെ ലോകറെക്കോര്‍ഡ് കുറിക്കാനായി പാചകം ചെയ്യുമ്പോഴുള്ള ടെന്‍ഷന്‍ പറയാനുണ്ടോ?

2.8 മൈല്‍ അതായത് 4.8 കിലോമീറ്ററിലധികം നീളത്തില്‍ 14,360 ഫ്രഷ്‌ലി ബേക്ക്ഡ് ബ്രെഡ് നിരത്തിവച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. 'കിങ്‌സ് കേക്ക്' എന്നാണ് ഇവര്‍ ഈ ബ്രെഡ്ഡിന് പേരിട്ടത്. മൂന്ന് രാജാക്കന്മാരുടെ ഫീസ്റ്റ് ആഘോഷിക്കുന്ന ദിവസമാണ് ഇതിനായി വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്. 

ബജ കാലിഫോര്‍ണിയയിലെ മെക്‌സിക്കോ സര്‍വകലാശാലയായ യൂണിവേഴ്‌സിഡാഡ് വിസ്‌കയ മെക്‌സിക്കാലിയിലെ വിദ്യാര്‍ത്ഥികളാണ് റെക്കോര്‍ഡ് തീര്‍ത്തത്. നേട്ടം സ്വന്തമാക്കുന്നതിന്റെ ഒരു വിഡിയോ സര്‍വകലാശാലയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. 90മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രെഡ്‌ലൈന്‍ സൃഷ്ടിച്ചതിന്റെ സന്തോഷം കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെക്‌സിക്കോയില്‍ കുറിച്ച റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. 9,874 അടി അതായത് ഏകദേശം 3.2കിലോമീറ്റര്‍ നീളമുള്ള ബ്രെഡ്ഡിന്റെ നിരയാണ് അന്ന് നിരത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com