2000വർഷം പഴക്കമുള്ള മായൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ; ഗ്വാട്ടിമലയിലെ മഴക്കാടുകൾക്ക് താഴെ ​ഗവേഷകർ കണ്ടെത്തിയത്

വടക്കൻ ഗ്വാട്ടിമലയിലെ മഴക്കാടുകൾക്ക് താഴെ മായൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മായൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ സവിശേഷതകൾ ഇവിടെ ദൃശ്യമാണ്
ചിത്രം: എൻഷ്യന്റ് മെസോഅമേരിക്ക
ചിത്രം: എൻഷ്യന്റ് മെസോഅമേരിക്ക

ടക്കൻ ഗ്വാട്ടിമലയിലെ മഴക്കാടുകൾക്ക് താഴെ ഒരു വലിയ മായൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ. മെക്‌സിക്കൻ അതിർത്തിയോട് ചേർന്ന് 650 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ പ്രദേശം മിറാഡോർ-കാലക്മുൾ കാർസ്റ്റ് ബേസിൻ എന്നാണ് അറിയപ്പെടുന്നത്. മായൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ സവിശേഷതകൾ ഇവിടെ ദൃശ്യമാണ്. 

2000 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഈ നഗരം 110മൈൽ കോസ് വേകളാൽ ബന്ധിപ്പിച്ച ഏകദേശം 1000 ജനവാസ കേന്ദ്രങ്ങളാൽ നിർമ്മിതമായിരിക്കുമെന്നാണ് പുരാവസ്തു ഗവേഷകർ കണക്കാക്കുന്നത്. അമേരിക്കൻ സർവകലാശാലകളിൽ നിന്നുള്ള നിരവധി ഗവേഷകരും ഫ്രാൻസ്, ഗ്വാട്ടിമല എന്നിവിടങ്ങളിൽ നിന്നുള്ള വിദ​ഗ്ധരും ചേർന്ന് ലൈറ്റ് ഡിറ്റക്ഷനും റേഞ്ചിംഗും (L-iDAR) ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. LiDAR-ന് മഴക്കാടുകളിൽ തുളച്ചുകയറാനും അവയ്ക്ക് താഴെയുള്ളത് വെളിപ്പെടുത്താനും കഴിയുമെന്നതിനാലാണ് ഗവേഷകർ ഈ രീതി ഉപയോഗിച്ചത്. 

ജോലി, വിനോദം, രാഷ്ട്രീയം എന്നിവയുടെ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരിക്കാൻ സാധ്യതയുള്ള ചില വലിയ പ്ലാറ്റ്‌ഫോമുകളുടെയും പിരമിഡുകളുടെയും തെളിവുകളും ഗവേഷകർ കണ്ടെത്തി. ഇവിടെ മാത്രം പ്രചാരമുണ്ടായിരുന്ന ചില കായിക വിനോദങ്ങൾക്കായി ഉപയോഗിച്ചിരുന്ന ബോൾ കോർട്ടുകളും കണ്ടെത്തലിൽ ഉൾപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com