ചോക്ലേറ്റ് സലാമി കഴിച്ചിട്ടുണ്ടോ? വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി

അടിമുടി ചോക്ലേറ്റ് കൊണ്ട് നിറഞ്ഞ ഒരു കിടിലൻ ഡെസേർട്ട് ആണ് ചോക്ലേറ്റ് സലാമി
ചോക്ലേറ്റ് സലാമി
ചോക്ലേറ്റ് സലാമി

ലാമി എന്ന് കേള്‍ക്കുമ്പോള്‍ ഇറച്ചി കൊണ്ടുള്ള വിഭവങ്ങളാണ് ഓര്‍മ്മവരിക. എന്നാല്‍ ചോക്ലേറ്റ് സലാമി വ്യത്യസ്തമാണ്. അടിമുടി ചോക്ലേറ്റ് കൊണ്ട് നിറഞ്ഞ ഒരു കിടിലന്‍ ഡെസേര്‍ട്ട് ആണിത്. റോള്‍ മാതൃകയില്‍ തയ്യാറാക്കുന്ന ഈ മധുരപലഹാരം ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് പാചകരീതികളില്‍ നിന്ന് ഉത്ഭവിച്ചതാണ്. 

രൂപത്തില്‍ മീറ്റ് സലാമി പോലെയിരിക്കുന്നത് കൊണ്ടാണ് ചോക്ലേറ്റ് സലാമി എന്ന് പേരുവന്നത്. സിലിന്‍ഡര്‍ ഷേപ്പില്‍ റോള്‍ ചെയ്‌തെടുക്കുന്ന വിഭവം ഡിസ്‌ക് ആകൃതിയില്‍ മുറിച്ചാണ് വിളമ്പുന്നത്. ചോക്ലേറ്റ് കൊണ്ട് സമ്പന്നമായ വിഭവത്തില്‍ ബിസ്‌ക്കറ്റും നട്ട്‌സുമൊക്കെ ചേര്‍ക്കാം. 

ചോക്ലേറ്റ് സലാമി റെസിപ്പി

ചേരുവകള്‍

400 ഗ്രാം ബിസ്‌ക്കറ്റ് (മാരി ബിസ്‌ക്കറ്റോ ഡൈജസ്റ്റീവ് ബിസ്‌ക്കറ്റോ ടീ ബിസ്‌ക്കറ്റോ ഉപയോഗിക്കാം)
1കപ്പ് പൊടിച്ച പഞ്ചസാര
6 ടേബിള്‍ സ്പൂള്‍ കൊക്കോപൗഡര്‍
200 ഗ്രാം ഉരുക്കിയ ബട്ടര്‍
100 ഗ്രാം ഉരുക്കിയ ചോക്ലേറ്റ്
2 മുട്ടയുടെ വെള്ള
തണുത്ത പാല്‍

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയില്‍ ബിസ്‌ക്കറ്റ് നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കണം. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും കൊക്കോ പൗഡറും ചേര്‍ക്കാം. ഉരുക്കിയ ബട്ടറും ചോക്ലേറ്റും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. മുട്ടയുടെ വെള്ള നന്നായി വിപ്പ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കണം. കൈകള്‍ കൊണ്ട് എല്ലാം നന്നായി യോജിപ്പിക്കണം. കൂടുതല്‍ ഡ്രൈ ആയി തോന്നുകയാണെങ്കില്‍ അല്‍പം പാല്‍ ചേര്‍ക്കാം. 

ഒരു ബട്ടര്‍ പേപ്പര്‍ എടുത്ത് അതില്‍ സിലിണ്ടര്‍ ഷേപ്പില്‍ ചോക്ലേറ്റ് മിക്‌സ് ഷേപ്പ് ചെയ്‌തെടുക്കണം. പേപ്പര്‍ റോള്‍ ചെയ്ത് നന്നായി കവര്‍ ചെയ്യുക. 2-3മണിക്കൂര്‍ ഫ്രീസറില്‍ വച്ചുകഴിഞ്ഞാല്‍ ചോക്ലേറ്റ് സലാമി റെഡി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com