പക്ഷിക്കാഷ്ടം നിറഞ്ഞ തൊഴുത്തില്‍ കിടന്നിരുന്ന ചിത്രം; ലേലത്തില്‍ വിറ്റത് 31 ലക്ഷം ഡോളറിന് 

ആന്റണി വാന്‍ ഡിക്കിന്റെ പെയിന്റിങ്ങാണ് വ്യാഴാഴ്ച സോത്‌ബെസ് ലേലത്തില്‍ 31 ലക്ഷം ഡോളറിന് വിറ്റത്
31 ലക്ഷം ഡോളറിന് വിറ്റ പെയിന്റിങ്/ഫോട്ടോ: ട്വിറ്റർ
31 ലക്ഷം ഡോളറിന് വിറ്റ പെയിന്റിങ്/ഫോട്ടോ: ട്വിറ്റർ

രുകാലത്ത് പക്ഷിക്കാഷ്ടം കൊണ്ട് നിറഞ്ഞ ഒരു ഷെഡ്ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഒരു ചിത്രം കഴിഞ്ഞയാഴ്ച നടന്ന ലേലത്തി വിറ്റത് 30 ലക്ഷത്തിലധികം ഡോളറിനാണ്. ആന്റണി വാന്‍ ഡിക്കിന്റെ പെയിന്റിങ്ങാണ് വ്യാഴാഴ്ച സോത്‌ബെസ് ലേലത്തില്‍ 31 ലക്ഷം ഡോളറിന് വിറ്റത്. പക്ഷിക്കാഷ്ടം കൊണ്ട് മൂടിയ നിലയിലാണ് ചിത്രം. 

സ്റ്റൂളില്‍ ഇരിക്കുന്ന നഗ്നനായ ഒരു വയോധികനെയാണ് ചിത്രത്തില്‍ കാണാനാകുക. ജീവനുള്ള മോഡലുകളെ മുന്നിലിരുത്തി വാന്‍ ഡിക്ക് വരച്ച രണ്ട് വലിയ പെയിന്റിങ്ങുകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ട്. 1615നും 1618നും മധ്യേ വരച്ച ചിത്രമാണിത്. 

ന്യൂയോര്‍ക്കിലെ കിന്‍ഡര്‍ഹുക്കിലെ പക്ഷികാഷ്ടങ്ങള്‍ കൊണ്ട് മൂടിയ ഫാമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ ചിത്രം. നഷ്ടപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ തല്‍പരനായിരുന്ന കലാ ചരിത്രകാരന്‍ സൂസന്‍ ജെ ബാര്‍നസ് എന്നയാളാണ് ഈ പെയിന്റിങ് കണ്ടെത്തിയത്. 17-ാം നൂറ്റാണ്ടില്‍ ഏകദേശം 50,000 രൂപയ്ക്ക് വാങ്ങിയതാണ് ഈ ഒറിജിനല്‍ പെയിന്റിങ്ങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com