സിംഗപ്പൂർ നൂഡിൽസ് സിംഗപ്പൂരിയൻ അല്ലേ!  ആ രഹസ്യം അറിയണോ?; ഇതാ കഥ 

നൂഡിൽസിലെ വ്യത്യസ്തത തെരഞ്ഞ് പോകുന്നവർ ഉറപ്പായും കേട്ടിട്ടുള്ള പേരായിരിക്കും 'സിംഗപ്പൂർ നൂഡിൽസ്'. പക്ഷെ, പേര് പോലെ ഈ നൂഡിൽസ് ശരിക്കുമൊരും സിംഗപ്പൂരിയൻ വിഭവമാണോ? 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ആകർഷിക്കുന്ന ഒരു വിഭവമാണ് നൂഡിൽസ്. മുമ്പ് പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോഴാണ് നൂഡിൽസ് ആസ്വദിച്ചിരുന്നതെങ്കിൽ ഇപ്പോൾ വീട്ടിലെ പതിവ് സ്‌പെഷ്യൽ റെസിപ്പി ആയി ഇത് മാറിയിട്ടുണ്ട്. ഒന്നും രണ്ടുമല്ല പല രീതിയിൽ വ്യത്യസ്ത ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കാവുന്ന ഒന്നാണ് നൂഡിൽസ്. അതുകൊണ്ട് നൂഡിൽസിലെ വ്യത്യസ്തത തെരഞ്ഞ് പോകുന്നവർ ഉറപ്പായും കേട്ടിട്ടുള്ള പേരായിരിക്കും 'സിംഗപ്പൂർ നൂഡിൽസ്'. പക്ഷെ, പേര് പോലെ ഈ നൂഡിൽസ് ശരിക്കുമൊരും സിംഗപ്പൂരിയൻ വിഭവമാണോ? 

എന്താണ് 'സിംഗപ്പൂർ നൂഡിൽസ്'?

ആരെയും കൊതിപ്പിക്കുന്ന സ്വാദും ഗന്ധവും തന്നെയാണ് സിംഗപ്പൂർ നൂഡിൽസിലേക്ക് ആദ്യം ആകർഷിക്കുന്നത്. നിറയെ നിറങ്ങൾ ചേർന്ന ഈ കളർഫുൾ വിഭവം മുന്നിലിരിക്കുന്നത് കാണുമ്പോഴേ വായിൽ കപ്പലോടും. സേമിയ നൂഡിൽസും ചെമ്മീനും ബാർബിക്യൂ ചെയ്ത പന്നിയിറച്ചിയും വിവിധ തരം മസാലകളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. നൂഡിൽസിൽ ചേർക്കുന്ന ഒരു പ്രത്യേക തരം കറിപ്പൊടിയാണ് വ്യത്യസ്ത രുചി സമ്മാനിക്കുന്നത്. ലോകമെമ്പാടുമുള്ള ചൈനീസ് റെസ്റ്റോറന്റുകളുൽ ഇത് ഒരു സ്ഥിരം വിഭവമായിട്ടുണ്ട്. 

സിംഗപ്പൂർ നൂഡിൽസ് ശരിക്കും സിംഗപ്പൂരിയനാണോ?

ഉത്തരം അല്ല എന്ന് തന്നെയാണ്. അതേ, പലരും കരുതുന്നതുപോലെ സിംഗപ്പൂർ നൂഡിൽസ് യഥാർത്ഥത്തിൽ സിംഗപ്പൂരിൽ നിന്നുള്ളതല്ല. മറിച്ച്, ഹോങ്കോങ്ങിലെ തിരക്കേറിയ റെസ്റ്റോറന്റുകളിലും സ്ട്രീറ്റ് സ്റ്റോളുകളിലും കന്റോണീസ് പാചകവിദഗ്ധർ കണ്ടെത്തിയതാണ് ഈ വിഭവം. 

പിന്നെങ്ങനെ ഈ പേര്?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള വർഷങ്ങളിൽ ഹോങ്കോങ്ങിലാണ് ഈ വിഭവത്തിന്റെ ഉത്ഭവം എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് കോളണികൾ വഴി ചൈനീസ് അടുക്കളകളിലേക്ക് കന്റോണീസ് വിഭവങ്ങൾ ചേക്കേറാൻ തുടങ്ങിയപ്പോൾ ഹോങ്കോങ്ങിലെ കന്റോണീസ് പാചകവിദഗ്ധർക്ക് ഒരു ആ​ഗ്രഹം തോന്നി, തങ്ങളുടെ വിഭവങ്ങളിലും കറിപ്പൊടി ഉൾപ്പെടുത്തണമെന്നായിരുന്നു അത്. സിംഗപ്പൂരിന്റെയും ഹോങ്കോങ്ങിന്റെയും കോസ്‌മോപൊളിറ്റൻ സ്വഭാവം പ്രതിഫലിപ്പിക്കാനാണ് 'സിംഗപ്പൂർ നൂഡിൽസ്' എന്ന പേര് തെരഞ്ഞെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com