വിമാനയാത്ര പേടിയാണോ? നിങ്ങളെ സമാധാനിപ്പിക്കാൻ ഇവിടൊരു പൂച്ചയുണ്ട്! 

ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്നറിയപ്പെടുന്ന പൂച്ചക്കുട്ടിയാണ് സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അംഗം
ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ്/ ചിത്രം: ട്വിറ്റർ
ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ്/ ചിത്രം: ട്വിറ്റർ

യുഎസ്സിലെ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവരുടെ യാത്ര കൂടുതൽ രസകരമാക്കാൻ ഇതാ പുതിയൊരം​ഗം. ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്നറിയപ്പെടുന്ന പൂച്ചക്കുട്ടിയാണ് സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിലെ "വാഗ് ബ്രിഗേഡിന്റെ" ഏറ്റവും പുതിയ അംഗമായിരിക്കുന്നത്. വിമാനയാത്ര പേടിയുള്ളവരെ സമാധാനിപ്പിക്കാനും യാത്ര കൂടുതൽ സു​ഗമമാക്കാനും ലക്ഷ്യമിട്ടാണ് ഡ്യൂക്ക് ഇവിടുള്ളത്. 

വെള്ളയും കറുപ്പും നിറമുള്ള 14 വയസ് പ്രായമുള്ള പൂച്ചയെ വിമാനത്താവളത്തിൽ നിയോ​ഗിച്ചതായി എയർപോർട്ടിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. "ഞങ്ങളുടെ ഏറ്റവും പുതിയ വാഗ് ബ്രിഗേഡ് അംഗമായ ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസിനെ സ്വാഗതം ചെയ്യുക!" എന്ന് കുറിച്ച് പൂച്ചയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പൈലറ്റിന്റെ തൊപ്പിയും കോളറും ധരിച്ചുള്ള പൂച്ചയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

2013ലാണ് വാ​ഗ് ബ്രി​ഗേഡ് തുടങ്ങുന്നത്. യാത്രക്കാർക്ക് കൂടുതൽ സു​ഗമവും ആസ്വാദ്യകരവുമായ യാത്ര ലക്ഷ്യമിട്ടാണ് പരിശീലനം ലഭിച്ച മൃഗങ്ങളെ ടെർമിനലുകളിൽ നിയോ​ഗിക്കുന്നത്. കോവി‍‍ഡ് മഹാമാരി മൂലം ഇടയ്ക്ക് നിർത്തിവച്ച ഈ പരിപാടി 2021 മുതൽ വീണ്ടും പുനരാരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com