മനുഷ്യന്റെ പൂർവികർ നരഭോജികളോ?; തെളിവായി തുടയെല്ലിൽ ആയുധം കൊണ്ടുള്ള പാടുകൾ

ഫോസിൽ രൂപത്തിൽ ലഭിച്ച പൂർവികരുടെ തുടയെല്ലിൽ  മൃഗങ്ങളിൽ കണ്ടെത്തിയതിന് സമാനമായ പാടുകൾ, ഇത് നരഭോജികളുടെ പ്രവൃത്തിയാകാം എന്ന് ​ഗവേഷകർ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



നുഷ്യന്റെ പൂർവികർ നടത്തിയ ഏറ്റവും പഴക്കമുള്ള നരഭോജനത്തിന്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ. ഫോസിൽ രൂപത്തിൽ ലഭിച്ച  തുടയെല്ലിൽ കല്ലുകൊണ്ടുണ്ടാക്കിയ ആയുധങ്ങൾ തീർത്ത പാടുകൾ കണ്ടെത്തിയ ഗവേഷകർ ഇത് നരഭോജികളുടെ പ്രവൃത്തിയാകാം എന്നാണ് അനുമാനിക്കുന്നത്.

വടക്കൻ കെനിയയിൽ നിന്ന് കണ്ടെത്തിയ 15 ലക്ഷം വർഷങ്ങൾ പഴക്കമുള്ള മനുഷ്യ പൂർവ്വികരുടെ ഇടത് കാലിലെ അസ്ഥി വിശകലനം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. മനുഷ്യ പൂർവീകർ വേട്ടയാടി ഭക്ഷിച്ചിരുന്ന മൃഗങ്ങളിൽ കണ്ടെത്തിയതിന് സമാനമായ പാടുകളാണ് ഫോസിൽ പരിശോധനയിലും കണ്ടെത്താനായത്.

കാൽമുട്ടിന് പുറകിലെ മസിലുകൾക്ക് സമീപമാണ് മുറിവുകൾ ഉള്ളത്. ഒരു വലിയ കഷ്ണം മാംസം വേണമെങ്കിൽ മുറിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണിത്. ഇത്തരം അടയാളങ്ങൾ മൃഗങ്ങളുടെ ഫോസിലുകളിൽ കണ്ടതിന് സമാനമാണ്. ഈ കാലിലെ മാംസം കഴിച്ചെന്നും ഇത് ആചാരങ്ങളുടെ ഭാ​ഗമായല്ല മറിച്ച് പോഷകങ്ങൾ ലഭിക്കാൻ വേണ്ടി ചെയ്തതാകുമെന്നുമാണ് ​ഗവേഷകർ കരുതുന്നത്. എന്നാൽ, ഈ പാടുകൾ മാത്രമുപയോഗിച്ച് പൂർവ്വികർ പരസ്പരം ഭക്ഷിച്ചിരുന്നെന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും ലഭിക്കുന്ന തെളിവുകളിൽ ഇതാണ് ഏറ്റവും സാധ്യമായ അനുമാനമെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. ഈ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെങ്കിലും വളരെ ആവേശപ്പെടുത്തുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com