‌ചീസ് ചേർത്തൊരു സോഡ! 'പവർഫുൾ ഡ്രിങ്ക്'; "റെസ്റ്റ് ഇൻ പീസ്" എന്ന് കമന്റ്, വൈറൽ വിഡിയോ

'ചീസ് സോഡ ബ്ലാസ്റ്റ്' ആണ് ഇന്റർനെറ്റിൽ വൈറലായ പുതിയ കോമ്പിനേഷൻ
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

പിസയും പാസ്തയുമൊക്കെ പതിവ് ഭക്ഷണമായതോടെ ചീസ് പലരുടെയും ഇഷ്ട ചേരുവയായി മാറിയിട്ടുണ്ട്. ഇറ്റാലിയനിൽ നിന്ന് ഇപ്പോൾ നമ്മുടെ സ്വന്തം ദോശയിൽ വരെ ചീസ് സ്ഥാനംപിടിച്ചുകഴിഞ്ഞു. എന്നാലിതാ ഇപ്പോൾ പാനീയങ്ങളിലേക്കും ചീസ് എത്തിയിരിക്കുകയാണ്. 'ചീസ് സോഡ ബ്ലാസ്റ്റ്' ആണ് ഇന്റർനെറ്റിൽ വൈറലായ പുതിയ കോമ്പിനേഷൻ. 

ഐസ് നിറച്ച ഗ്ലാസിൽ നിലക്കടല ഇട്ട് അതിലേക്ക് പൈനാപ്പിൾ സോഡയും ബ്ലൂബെറി സോഡയും നിറയ്ക്കും. അതിനുശേഷം മുകളിലായി ​ചീസ് ഗ്രേറ്റ് ചെയ്തിടും. 'പവർഫുൾ സോഡ' എന്ന അടിക്കുറിപ്പോടെ മയൂർ സുർത്തി എന്ന ഫുഡ് ബ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സോഡ തയ്യാറാക്കുന്ന വിഡിയോ പങ്കുവച്ചത്. 

ചീസ് സോഡയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ബോക്സിലെത്തിയത്. ചിലർ ഇതൊരു വെറൈറ്റി കോംമ്പോ ആണെന്ന് പറയുമ്പോൾ മറ്റുചിലർ അടുത്ത് ആശുപത്രി ഉണ്ടെന്ന് ഉറപ്പിച്ചിട്ടുവേണം ഇത് കുടിക്കാനെന്നും റെസ്റ്റ് ഇൻ പീസ് എന്നുമൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com