കുഞ്ഞ് ജിറാഫിന്റെ കഴുത്തിൽ പിടിമുറുക്കി പെൺ സിംഹം, കുതിച്ചുപാഞ്ഞെത്തി അമ്മ; വിഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 01:16 PM  |  

Last Updated: 13th March 2023 01:16 PM  |   A+A-   |  

giraffe

വിഡിയോ സ്ക്രീൻഷോട്ട്

 

ക്കൾ അപകടത്തിലാണെന്നറിഞ്ഞാൽ എല്ലാ അമ്മമാരുടെയും ഉള്ളൊന്ന് പിടയും, അത് മനുഷ്യരുടെ മാത്രമല്ല മൃ​ഗങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. പെൺ സിംഹത്തിന്റെ പിടിയിൽ നിന്ന് കുട്ടി ജിറാഫിനെ രക്ഷിച്ച അമ്മ ജിറാഫിന്റെ വിഡിയോയാണ് വൈറലാകുന്നത്. കുഞ്ഞുജിറാഫിനെ കൊല്ലാനായി ആക്രമിക്കുന്ന സിംഹത്തെ തുരത്തുകയാണ് അമ്മ ജിറാഫ്. 

വിശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് ജിറാഫിനരികിലേക്ക് സിംഹം പാഞ്ഞടുത്തത്. കഴുത്തിൽ പിടികിട്ടിയ സിംഹം ജിറാഫിനെ കൊല്ലാൻ നോക്കവെയാണ് അമ്മ കുതിച്ചെത്തിയത്. അമ്മയുടെ കുതിച്ചുള്ള വരവ് കണ്ടതോടെ സിംഹം പിടിവിട്ടു. പിന്നെ ജീവനുംകൊണ്ടോടി. 

വിഡിയോ കണ്ട പലരും ഇത്തരം കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് പറയുന്നത്. അമ്മ പരിശ്രമിച്ചെങ്കിലും കുഞ്ഞ് രക്ഷപെടാനുള്ള സാധ്യത ഇല്ലെന്നാണ് ചിലർ പറയുന്നത്. മറ്റുചിലരാകട്ടെ  അതിജീവനവും കീഴ്പ്പെടലും എല്ലാം പ്രകൃതിയുടെ ഭാഗമാണന്നാണ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കുട്ടിയാനയും അമ്മയാനയും ഓടയില്‍, രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളികള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ