ലോകത്തെ ഏറ്റവും മികച്ച സ്റ്റൂവും കറികളും; ഷാഹി പനീര്‍ മൂതല്‍ പരിപ്പുകറി വരെ, ആദ്യ 50ല്‍ ആറ് ഇന്ത്യന്‍ വിഭവങ്ങള്‍ 

തായ്‌ലന്‍ഡിലെ പനങ്ങ് കറിയാണ് പട്ടികയില്‍ ഒന്നാമത്
ചിക്കൻ കോർമ, ഷാഹി പനീര്‍
ചിക്കൻ കോർമ, ഷാഹി പനീര്‍

ലോകത്തെ ഏറ്റവും മികച്ച സ്റ്റൂകളും കറികളും റാങ്ക് ചെയ്തുള്ള പട്ടികയില്‍ ആദ്യ അമ്പതില്‍ ഇടം നേട് അഞ്ച് ഇന്ത്യന്‍ വിഭവങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള ഷാഹി പനീര്‍ റാങ്കിങ്ങില്‍ അഞ്ചാമതെത്തി. തായ്‌ലന്‍ഡിലെ പനങ്ങ് കറിയാണ് പട്ടികയില്‍ ഒന്നാമത്. ജപ്പാന്‍ കറിയായ കാറേയും ചൈനക്കാരുടെ സെഷ്വാന്‍ ഹോട്ട് പോട്ടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വിയറ്റ്‌നാമീസ് സ്റ്റൂ ആണ് നാലാമത്. 

പട്ടികയില്‍ പത്താമതായി ഇന്ത്യന്‍ കറിയായ കീമയും ഇടം നേടി. 16-ാം സ്ഥാനത്ത് ചിക്കൻ കോർമയും എത്തി.നമ്മുടെ സ്വന്തം പരിപ്പുകറി 26-ാം സ്ഥാനവും ഗോവന്‍ വിന്താലൂ 31-ാമതും എത്തി. ഇന്ത്യയില്‍ നിന്നുള്ള പാവ് ബജി 39-ാം സ്ഥാനത്തും ദാല്‍ ടഡ്ക 40-ാം സ്ഥാനത്തുമുണ്ട്. ചിക്കന്‍ ടിക്ക മസാലയും ലിസ്റ്റിലുണ്ടെങ്കിലും ഇത് ബ്രിട്ടീഷ് വിഭവമായാണ് റാങ്ക് ചെയ്തിരിക്കുന്നത്. ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com