വേനൽകാലമെന്നാൽ ബംഗളൂരുവിന് പിങ് വസന്തകാലം കൂടിയാണ്. ഈ സമയത്താണ് ടാബെബുയ റോസകൾ പൂക്കുന്നത്. വഴിയോരങ്ങളിൽ
കൂട്ടത്തോടെ പൂത്തുനിൽക്കുന്ന മരങ്ങൾ നാഗരത്തെ പിങ്ക് നിറത്തിൽ മൂടും. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വൈറലാണ്.
പിങ്ക് നിറത്തിൽ പൂത്തു നിൽക്കുന്ന ടാബെബുയ റോസകൾക്കിടയിലൂടെ ചൂളംവിളിച്ച് കടന്നുപോകുന്ന തീവണ്ടിയുടെ ആകാശദൃശ്യമാണ് അതിൽ ഏറ്റവും ഹൈലൈറ്റ്. വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.
കണ്ണിനും മനസിനും കുളിർമയേകുന്ന ബംഗളൂരുവിലെ ഈ വസന്തകാലം കാണാൻ നിരവധി ആളുകളാണ് നഗരത്തിലേക്ക് എത്തുന്നത്. ടാബെബുയ പൂക്കൾ കൊഴിഞ്ഞ് കിടക്കുന്ന റോഡിലൂടെ ഒരു വൈകുന്നേരം നടത്തം. അങ്ങനെ ബംഗളൂരുവിന്റെ ടാബെബുയ വസന്തകാലം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക