ഫിഡ്ജില്‍ ഐസ്‌ക്രീം ഇരിപ്പുണ്ടോ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒരിക്കല്‍ എടുത്തതിന് ശേഷം തിരിച്ചുവയ്ക്കുമ്പോള്‍ ഐസ്‌ക്രീമിന്റെ രുചിയടക്കം മാറിയതായി തോന്നാറില്ലേ? ശരിയായ രീതിയില്‍ ഐസ്‌ക്രീം സ്‌റ്റോര്‍ ചെയ്താല്‍ ഇത് ഒഴിവാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വേനല്‍ക്കാലമായതിനാല്‍ ഐസ്‌ക്രീമിനോടുള്ള ഇഷ്ടം പലര്‍ക്കും അല്‍പം കൂടിയിട്ടുണ്ട്. പല അടുക്കളകളിലെയും ഫ്രിഡ്ജുകളില്‍ ഇതിനോടകം ഐസ്‌ക്രീം സ്ഥാനംപിടിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരിക്കല്‍ എടുത്തതിന് ശേഷം തിരിച്ചുവയ്ക്കുമ്പോള്‍ ഐസ്‌ക്രീമിന്റെ രുചിയടക്കം മാറിയതായി തോന്നാറില്ലേ? ശരിയായ രീതിയില്‍ ഐസ്‌ക്രീം സ്‌റ്റോര്‍ ചെയ്താല്‍ ഇത് ഒഴിവാക്കാവുന്നതാണ്. 

താപനില ശ്രദ്ധിക്കണം

ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ താപനില -20ഡിഗ്രി സെല്‍ഷ്യസിനും -18 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെന്ന് ഉറപ്പാക്കണം. ഇതാണ് ഐസ്‌ക്രീം ഫ്രഷ് ആയി സൂക്ഷിക്കാനുള്ള ശരിയായ താപനില. 

ഡോറില്‍ സൂക്ഷിക്കരുത്

ഐസ്‌ക്രീം ഫ്രീസര്‍ ഡോറില്‍ സൂക്ഷിക്കന്നത് ശരിയായ രീതിയല്ല. ഫ്രീസറിന്റെ ഡോറില്‍ തണുപ്പിന്റെ തീവ്രതയില്‍ വ്യതിയാനുമുണ്ടാകും. ഇടയ്ക്കിടെ ഡോര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. അതുകൊണ്ട് ഫ്രീസറിനകത്ത് തന്നെയാണ് ഐസ്‌ക്രീം സൂക്ഷിക്കേണ്ടത്. 

ശരിയായ പാത്രം തെരഞ്ഞെടുക്കുക

ഐസ്‌ക്രീം സ്റ്റോര്‍ ചെയ്യാന്‍ ശരിയായ പാത്രം തെരഞ്ഞെടുക്കണം. എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളില്‍ വേണം വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം അടക്കം സൂക്ഷിക്കാന്‍. അല്ലാത്തപക്ഷം ഐസ്‌ക്രീമിന്റെ ടെക്‌സ്ച്ചറിനെ അത് ബാധിക്കും. ഫ്രീസറിലുള്ള മറ്റ് ഭക്ഷണസാധനങ്ങളുടെ മണം ഐസ്‌ക്രീമില്‍ കലരാന്‍ സാധ്യതയുമുണ്ട്. കടയില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീമാണെങ്കില്‍ പാത്രമോ അടപ്പോ പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കി വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. 

ഐസ് ക്രിസ്റ്റല്‍ തടയാം

ഐസ്‌ക്രീമിന് മുകളില്‍ ഐസ് ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നത് തടയണമെങ്കില്‍ പാത്രം നന്നായി അടച്ച് വയ്ക്കാന്‍ ഓര്‍ക്കണം. ഇതിനായി അടയ്ക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് ഷീറ്റോ ബട്ടര്‍പേപ്പറോ വച്ചതിന് ശേഷം അടപ്പ് സ്ഥാപിക്കാം. 

പുറത്തെടുത്താല്‍ പെട്ടെന്ന് അകത്തുകയറ്റണം

ഐസ്‌ക്രീം കുറേനേരം പുറത്തുവച്ചതിന് ശേഷം ഫ്രിസറില്‍ വയ്ക്കുമ്പോള്‍ അതിന്റെ സ്വാഭാവിക നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ഐസ്‌ക്രീം പുറത്തെടുത്ത് ആവശ്യം കഴിഞ്ഞാലുടന്‍ ഫ്രീസറില്‍ തിരിച്ചുവയ്ക്കണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com