തിരമാല പോലെ ഒഴുകി, ആകാശത്ത് നൃത്തം ചെയ്യുന്ന പക്ഷിക്കൂട്ടം; കൗതുകക്കാഴ്ച്ചയായി സ്റ്റാർലിങ്‌സ് പക്ഷികൾ 

ആകാശത്ത് നൃത്തം ചെയ്യുന്നതുപോലെയാണ് പക്ഷികൾ പാറിപ്പറക്കുന്നത്. ആയിരക്കണക്കിന് പക്ഷികളാണ് ആകാശത്ത് തിരമാല പോലെ ഒഴുകിപ്പറന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കാശത്ത് കൂട്ടമായി വിവിധ ആകൃതികളിൽ പറക്കുന്ന പക്ഷികൾ എന്നും ഒരു കൗതുകക്കാഴ്ച്ചയാണ്. ഇത്തരത്തിൽ പറക്കുന്ന സ്റ്റാർലിങ്‌സ് വിഭാഗത്തിൽപ്പെട്ട പക്ഷികളുടെ മനോഹരമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആകാശത്ത് നൃത്തം ചെയ്യുന്നതുപോലെയാണ് പക്ഷികൾ പാറിപ്പറക്കുന്നത്. ആയിരക്കണക്കിന് പക്ഷികളാണ് ആകാശത്ത് തിരമാല പോലെ ഒഴുകിപ്പറന്നത്. ഈ കാഴ്ച്ച നിമിഷങ്ങൾ മാത്രമേ നീണ്ടുന്നിന്നുള്ളെങ്കിലും കാഴ്ച്ചക്കാർക്ക് മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ദൃശ്യങ്ങളിൽ ഒന്നായിരിക്കും ഇതെന്നുറപ്പാണ്. 

സ്റ്റർണിഡെ എന്ന പക്ഷികുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളാണ് സ്റ്റാർലിങ്‌സ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മൈനകൾ ഉൾപ്പെടുന്നതാണ് ഈ പക്ഷിവിഭാഗം. ഇവ ആകാശത്ത് വിവിധ തരം പറക്കൽ ഘടനകളുണ്ടാക്കുന്നതിനെ മർമറേഷൻ എന്നാണു വിളിക്കുന്നത്.

‌ഏഷ്യയും ആഫ്രിക്കയുമാണ് സ്റ്റാർലിങ്‌സ് പക്ഷികളുടെ അധിവാസ മേഖലകൾ. ഏഷ്യയിൽ പ്രധാനമായും മൈനകളാണുള്ളത്, ആഫ്രിക്കയിൽ ഗ്ലോസി സ്റ്റാർലിങ് എന്ന മറ്റൊരു വിഭാഗവും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഈ പക്ഷികളെ കാണാറുണ്ട്. പെട്ടെന്നു പെറ്റുപെരുകുന്ന ഇവയെ ഇൻവേസീവ് സ്പീഷീസ് ആയാണ് പല രാജ്യങ്ങളിലെയും  ജന്തുശാസ്ത്ര വിദഗ്ധർ കാണുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com