കാപ്പിപ്പൊടി ഫ്രിഡ്ജില്‍ വയ്ക്കല്ലേ...!, കേടുകൂടാതെ സൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

നന്നായി സ്റ്റോര്‍ ചെയ്തില്ലെങ്കില്‍ കാപ്പിപ്പൊടി കട്ടപിടിച്ച് പോകുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്ങനെയാണ് ശരിയായ രീതിയില്‍ കാപ്പിപ്പൊടി സ്റ്റോര്‍ ചെയ്യേണ്ടതെന്ന് അറിയാം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ധാരാളം ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. കഫേയില്‍ പോയി സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴും വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്ത് സമയം ചിലവഴിക്കുമ്പോഴും എന്തിന് ടെന്‍ഷനടിച്ച് ഇരിക്കുമ്പോള്‍ പോലും കാപ്പി കൂട്ടിനുണ്ടാകും. അതുകൊണ്ട് കാപ്പിപ്പൊടി എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്നത് കാപ്പി പ്രേമികള്‍ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. നന്നായി സ്റ്റോര്‍ ചെയ്തില്ലെങ്കില്‍ കാപ്പിപ്പൊടി കട്ടപിടിച്ച് പോകുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്ങനെയാണ് ശരിയായ രീതിയില്‍ കാപ്പിപ്പൊടി സ്റ്റോര്‍ ചെയ്യേണ്ടതെന്ന് അറിയാം...

► കാപ്പിപ്പൊടി ഫ്രഷ് ആയി സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ നനഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അടുക്കളയിലെ ഏറ്റവും നനവുള്ള സ്ഥലങ്ങളിലൊന്ന് ഫ്രിഡ്ജ് ആയതിനാല്‍, കാപ്പിപ്പൊടി ഒരുകാരണവശാലും ഇവിടെ സൂക്ഷിക്കരുത്. അന്തരീക്ഷത്തിലെ ഈര്‍പ്പം കാപ്പിപ്പൊടി പെട്ടെന്ന് പഴകാന്‍ ഇടയാക്കും. 

► കാപ്പിപ്പൊടി ഫ്രഷ് ആയി സൂക്ഷിക്കണമെങ്കില്‍ വായു കടക്കാത്ത എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ വേണം സ്റ്റോര്‍ ചെയ്യാന്‍. ഇത്തരം പാത്രങ്ങളിലേക്ക് കാപ്പിപ്പൊടി ഇടുന്നതിന് മുമ്പ് അവ നന്നായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കണം. പാത്രത്തിന്‍ നനവുണ്ടെങ്കില്‍ കാപ്പിപ്പൊടി കട്ടപിടിക്കും. പാക്കറ്റ് പൊട്ടിച്ചിടാതെ അതുപോലെതന്നെയാണ് പാത്രത്തില്‍ അടച്ചുവയ്ക്കുന്നതെങ്കില്‍ പാക്കറ്റ് നന്നായി സീല്‍ ചെയ്തുവേണം സൂക്ഷിക്കാന്‍. 

► കാപ്പിപ്പൊടി ഇട്ടുവയ്ക്കുന്ന പാത്രം മാത്രമല്ല ഇതില്‍ ഉപയോഗിക്കുന്ന സ്പൂണ്‍ അടക്കം നനവില്ലാത്തതാണെന്ന് ഉറപ്പാക്കണം. കാപ്പിപ്പൊടി ഇട്ടുവയ്ക്കുന്ന പാത്രത്തിലേക്ക് സ്പൂണ്‍ ഇടുന്നത് ഒഴിവാക്കണം. മറിച്ച് ഓരോ തവണയും പൊടി എടുക്കുമ്പോള്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. 

► നല്ല കാപ്പി തയ്യാറാക്കണമെങ്കില്‍ കാപ്പിപ്പൊടി ഫ്രഷ് ആയിരിക്കണം. അതുകൊണ്ട് കാപ്പിപൊടി വാങ്ങുമ്പോള്‍ എപ്പോഴും പാക്കറ്റ് നന്നായി സീല്‍ഡ് ആണോ എന്ന് ഉറപ്പാക്കിയതിന് ശേഷം വേണം വാങ്ങാന്‍. അതോടൊപ്പം എക്‌സ്‌പൈറി ഡേറ്റും ശ്രദ്ധിക്കണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com