

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. മാറ്റിനിർത്തലുകൾക്കിടയിൽ നിന്നും പൊരുതി നേടിയ ജീവിതം മറ്റുള്ളവർക്ക് സമർപ്പിക്കുന്നതായി വാർഷിക ദിനത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സൂര്യ പറഞ്ഞു.
സ്ത്രീയ്‌ക്കും പുരുഷനും മാത്രമാണ് വിവാഹം എന്ന സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടിൽ നിന്നും ഞങ്ങളിലെ മനുഷ്യർക്കും ജീവിച്ചു മുന്നേറാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ സന്തോഷ വാർഷികം. പലരുടെയും തെറ്റുകൾ എല്ലാവരുടെയും തെറ്റുകളായി കാണാതിരിക്കണമെന്നും എല്ലാ മനുഷ്യരും വ്യത്യസ്തരാണെന്നും സൂര്യ കുറിപ്പിൽ പറഞ്ഞു. നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
സൂര്യയുടെ കുറിപ്പ്
ഇന്ന് ഞങ്ങളുടെ അഞ്ചാമത് വിവാഹ വാർഷികമാണ്, ആദ്യം ദൈവതോട് നന്ദിയും സ്നേഹവും ഞങ്ങളോടൊപ്പം ചേർന്ന് നിന്ന കുടുംബത്തിനും, നേരിട്ട് കണ്ടും കാണാതെയും സ്നേഹത്താലും, പ്രാർത്ഥനയാലും ചേർത്ത് നിർത്തുന്ന എല്ലാപേർക്കും,ഞങ്ങളെ മാറ്റി നിർത്തിയവർക്കും, ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം. ഇനിയും മുന്നോട്ടു ഓരോ വർഷവും ജീവിച്ചു മുന്നേറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയാണ്. വിവാഹമെന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളത് എന്ന് സമൂഹം പറഞ്ഞു വെച്ചിരിക്കുന്നപോലെ, ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളത് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനം മറ്റുള്ളവർക്ക് മുന്നിൽ ഡെഡിക്കേറ്റ് ചെയ്യുന്നു.
പലരുടെയും തെറ്റുകൾ അത് എല്ലാവരുടെയും ആയി കാണാതിരിക്കാൻ ശ്രമിക്കു. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്, എല്ലാവർക്കും എല്ലാ ഹാപ്പിനെസ്സും എപ്പോഴും കിട്ടില്ല, അതിനാൽ അവർ വ്യത്യസ്തരായി പെരുമാറിയെന്നിരിക്കും അത് അവരുടെ മാത്രം പ്രശ്നമാണ്, മറ്റ് സമൂഹം എന്ത് പിഴച്ചു. അതുപോലെ തന്നെ നിങ്ങളിലും ഇല്ലെ അത്തരക്കാർ, ഓർക്കുക ഒരിക്കലെങ്കിലും.
നിങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ കാണുക എന്നു മാത്രം. ചേർത്ത് നിർത്തു ചോർന്ന് പോവാതെ നോക്കു. നിങ്ങൾ ഓരോരുത്തരുടെയും കുടുംബത്തിലെ എല്ലാവരുടേം പ്രാർത്ഥനയും അനുഗ്രഹവും എന്നും ഞങ്ങൾക്കുണ്ടാകണേ, സ്നേഹം ഇഷ്ട്ടം, നന്ദി
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates