ഇന്ത്യൻ ചൂടിക്കട്ടിൽ/ ചിത്രം സ്ക്രീൻഷോട്ട്
ഇന്ത്യൻ ചൂടിക്കട്ടിൽ/ ചിത്രം സ്ക്രീൻഷോട്ട്

ചൂടിക്കട്ടിലിന്  1,44,494 രൂപ!; അമേരിക്കയിലെ വില കേട്ടു ഞെട്ടി ഇന്ത്യക്കാര്‍

ഇന്ത്യൻ ചൂടിക്കട്ടിലിന് വില ഒരുലക്ഷം

ടൂറിസത്തിന് മാത്രമല്ല ഇന്ത്യൻ ഉത്പന്നങ്ങൾക്കും വിദേശികൾക്കിടയിൽ വലിയ ഡിമാൻഡ് ആണ്. ഇന്ത്യൻ ക്രാഫ്റ്റ് ഉത്പന്നങ്ങൾ ലക്ഷങ്ങൾ മുടക്കി വാങ്ങുന്നവർ നിരവധിയാണ്. ​ഗുണമേന്മയിലെ മെച്ചവും കാഴ്‌ചയിലെ ഭംഗിയുമാണ് വിദേശികളെ ഇന്ത്യൻ ക്രാഫ്റ്റ് ഉത്‌പന്നങ്ങളിലേക്ക് ആകർഷിപ്പിക്കുന്നത്. 

എന്നാൽ അമേരിക്കയിലെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഇറ്റ്‌സിയിൽ ഉത്തരേന്ത്യയിൽ സാധാരണയായി ഉപയോ​ഗിക്കുന്ന ചാർപായി അല്ലെങ്കിൽ ചൂടിക്കട്ടിലിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യക്കാർ. ഒരു ചൂടിക്കട്ടിലും രണ്ട് സ്റ്റൂളുമടങ്ങുന്ന ഒരു സെറ്റിന് 1,44,494 രൂപയാണ് വില. പരമ്പരാഗത ഇന്ത്യൻ കട്ടിൽ എന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. മരത്തടിയിൽ കയർ ചണം ഉപയോ​ഗിച്ച് കൈകൊണ്ട് മനോഹരമായി നെയ്‌തെടുത്തത് എന്നാണ് ചൂടിക്കട്ടിലിന് നൽകിയിരിക്കുന്ന പരസ്യവാചകം. വിന്റേജ്, ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ വിൽപനയിൽ കേന്ദ്രീകരിച്ചിട്ടുള്ള ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമാണ് ഇറ്റ്‌സി. 

പരമ്പരാ​ഗത പഞ്ചാബി മഞ്ചിയാണ് ചാർപായി അഥവ ചൂടിക്കട്ടിൽ. ഉത്തരേന്ത്യയിൽ വീടുകളിൽ സാധാരണയാണ് ഇവ. തുച്ഛമായ വിലയ്‌ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ചൂടിക്കട്ടിൽ ലക്ഷങ്ങൾ മുടക്കി നിരവധി ആളുകളാണ് വിദേശത്ത് വാങ്ങുന്നത്. ഇനി മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്ന് സൈറ്റിൽ പറയുന്നു. 

ഇത്തരത്തിൽ ആഢംബര ബ്രാൻഡായ ബലൻസിയാ​ഗ ഒരു ​ഗാർബേജ് ബാ​ഗിന് ഒരു ലക്ഷം രൂപയ്‌ക്കാണ് വിറ്റത്. ഇതിന് ശേഷം പുതിയ പൗച്ച് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1.4 ലക്ഷം രൂപയാണ് പൗച്ചിന്റെ വില. കാളക്കുട്ടിയുടെ തോൽ ഉപയോ​ഗിച്ചാണ് ഈ പൗച്ച് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com