അൻപതിനായിരത്തിലധികം സ്വരോസ്കി ക്രിസ്റ്റലുകൾ, 200 മണിക്കൂറോളം നീണ്ട അധ്വാനം; ​ഗിന്നസ് റെക്കോർഡിട്ട് ഒരു വിവാഹ ​ഗൗൺ 

ക്രിസ്റ്റലുകൾ കൊണ്ട് പൊതിഞ്ഞ അതിമനോഹരമായ ഒരു വിവാഹവസ്ത്രം ആണ് ശ്രദ്ധ നേടുന്നത്. ‌‌അൻപതിനായിരത്തോളം ക്രിസ്റ്റലുകൾ പിടിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കുറിച്ചിരിക്കുകയാണ് ​ഗൗൺ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

‌വിവാഹവസ്ത്രം മനോഹരവും വ്യത്യസ്തവുമാക്കാൻ ആ​ഗ്രഹിക്കാത്തവർ ആരുണ്ടാകും? പുതുമകൾ കൊണ്ടുവരാനും ‌ഇഷ്ടങ്ങൾ ചേർത്തുപിടിപ്പാക്കാ‌നുമെല്ലാം വിവാഹ വസ്ത്രം ‍ഡിസൈൻ ചെയ്യുമ്പോൾ ശ്രമിക്കാറുണ്ട്. ഇങ്ങനെ ക്രിസ്റ്റലുകൾ കൊണ്ട് പൊതിഞ്ഞ അതിമനോഹരമായ ഒരു വിവാഹവസ്ത്രം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‌ക്രിസ്റ്റലുകൾ എന്ന് പറയുമ്പോൾ കുറച്ചൊന്നുമല്ല, അൻപതിനായിരത്തോളം ക്രിസ്റ്റലുകൾ പിടിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി നേടിയാണ് ​ഗൗൺ പൂർത്തിയാക്കിയിരിക്കുന്നത്. 

ഇറ്റാലിയൻ ബ്രൈഡൽ ഫാഷൻ ബ്രാൻഡായ മിഷേല ഫെറിറോ ഒരു ഫാഷൻ ഷോ വേദിയിൽ അവതരിപ്പിച്ചതാണ് ഈ ​ഗൗൺ. കഴുത്തുമുതൽ വസ്ത്രത്തിലുടനീളം സ്വരോസ്കി ക്രിസ്റ്റലുകൾ പതിപ്പിച്ചിരിക്കുകയാണ്. ‌50,890 സ്വരോസ്കി ക്രിസ്റ്റലുകളാണ് ഗൗണിലുള്ളത്. 2011ൽ 45,024 ക്രിസ്റ്റലുകൾ ഉപയോഗിച്ചൊരുക്കിയ വിവാഹ ഗൗണിന്റെ റെക്കോർഡാണ് മറികടന്നത്. 

​ഗൗൺ ഡിസൈൻ ചെയ്യാൻ നാല് മാസത്തോളം സമയമെടുത്തു. ഓരോ ക്രിസ്റ്റലുകളും വസ്ത്രത്തിൽ പിടിപ്പി‌ക്കാൻ ഏകദേശം 200 മണിക്കൂറോളമെടുത്തു. മോഡൽ മാർച്ചെ ഗെലാനി കാവ്-അൽകാന്റെയാണ് വസ്ത്രം ധരിച്ച് റാംപിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com