കാഴ്‌ച്ചക്കാരെ കൂട്ടാൻ മനപ്പൂർവം വിമാനം ഇടിച്ചിറക്കി; യു‍ട്യൂബർക്ക് 20 വർഷത്തെ തടവുശിക്ഷ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2023 07:18 PM  |  

Last Updated: 13th May 2023 07:18 PM  |   A+A-   |  

plane

ട്രെവല്‍ വിമാനത്തിൽ നിന്നും ചാടുന്നു/ ചിത്രം വിഡിയോ സ്ക്രീൻഷോട്ട്

കാഴ്‌‍ച്ചക്കാരെ കൂട്ടാൻ അതിബു​ദ്ധി കാണിച്ച യുട്യൂബർക്ക് 20 വർഷത്തെ തടവുശിക്ഷ. കാലിഫോർണിയയിൽ നിന്നുള്ള ട്രെവല്‍ ഡാനിയേല്‍ ജേക്കബ് എന്ന 29കാരനാണ് തന്റെ കടന്നകൈ പ്രയോ​ഗത്തിന് കടുത്ത ശിക്ഷ ലഭിച്ചത്. യുട്യൂബിൽ കാഴ്‌‍ച്ചക്കാരെ കിട്ടാൻ ഓടിച്ചുകൊണ്ടിരുന്ന വിമാനം മനപ്പൂർവം തകർത്ത് അതിന്റെ വിഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ നടപടി.

ചെറുവിമാനം പറത്തുന്നതിനിടെ ഇയാൾ വിമാനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി. യുവാവ് സുരക്ഷിതനായി താഴെ എത്തിയെങ്കിലും നിയന്ത്രണം വിട്ടു വിമാനം തകർന്നു വീണു. ജനവാസമില്ലാത്ത സ്ഥലമായിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല. തന്റെ ശരീരത്തിലും വിമാനത്തിലും ഘടിപ്പിച്ചിരുന്ന കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ട്രെവൽ യുട്യൂബിൽ പോസ്റ്റ് ചെയ്‌തു. പ്രതീക്ഷിച്ചതു പോലെ വിഡിയോ നിരവധി ആളുകളിലേക്ക് എത്തി. 

'ഞാൻ എന്റെ വിമാനം തകർത്തു' എന്ന ക്യാപ്‌ഷൻ നൽകിയാണ് ഇയാൾ വിഡിയോ പങ്കുവെച്ചത്. ഇത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയിൽ പെടുകയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സ്വന്തം ജീവനും താഴെയുള്ള സാധാരണക്കാരുടെ ജീവനും ഭീഷണി സൃഷ്‌ടിക്കുന്ന വിവേകശൂന്യതയെ ചൂണ്ടിക്കാട്ടിയാണ് നടപടി. അന്വേഷണത്തിൽ താൻ മനപ്പൂർവം വിമാനം തകർത്തതാണെന്ന് ഇയാൾ സമ്മതിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കഴിഞ്ഞ ജന്മത്തിൽ ​ഗുച്ചി, ഫാഷൻ രം​ഗത്ത് അത്ഭുതമായി ഏഴു വയസുകാരൻ മാക്‌സ് അലക്‌സാണ്ടർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ