വാനില ഐസ്‌ക്രീമിന് ഒരു മേക്കോവര്‍ കൊടുത്താലോ? വെറും മൂന്ന് ചേരുവകള്‍, വീട്ടിലുണ്ടാക്കാം നാരങ്ങാ ഐസ്‌ക്രീം

വാനില ഐസ്‌ക്രീമിന് ചെറിയൊരു മേക്കോവര്‍ നല്‍കി നാരങ്ങാ ഐസ്‌ക്രീം ആക്കി മാറ്റിയാലോ?
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

വധി ദിവസങ്ങളില്‍ പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. സമയമെടുത്ത് പാചകം ചെയ്യുന്നത് ചിലര്‍ക്കെങ്കിലും ഒരു വിനോദമാണ്. പാചകപരീക്ഷണങ്ങളുടെ കാര്യത്തില്‍ തുടക്കക്കാരാണെങ്കില്‍ എളുപ്പമുള്ള റെസിപ്പികളില്‍ നിന്ന് തുടങ്ങുന്നതാണ് നല്ലത്. വാനില ഐസ്‌ക്രീമിന് ചെറിയൊരു മേക്കോവര്‍ നല്‍കി അതിനെ നാരങ്ങാ ഐസ്‌ക്രീം ആക്കി മാറ്റി ഒന്ന് തിളങ്ങിയാലോ?

വെറും മൂന്ന് ചേരുവകള്‍ മാത്രം മതി ലെമണ്‍ ഐസ്‌ക്രീം തയ്യാറാക്കാന്‍. വാനില ഐസ്‌ക്രീമും പുതിന ഇലയും ഒരു നാരങ്ങയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. നാരങ്ങയുടെ നീരും തൊലിയും ഇതില്‍ ഉപയോഗിക്കും. ഈ മൂന്ന് ചേരുവകളും നന്നായി മിക്‌സ് ചെയ്ത് അഞ്ച് മണിക്കൂര്‍ ഫ്രീസറില്‍ വച്ചാല്‍ സംഗതി റെഡിയാകും.

ലെമണ്‍ ഐസ്‌ക്രീം തയ്യാറാക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നാരങ്ങാനീര് അമിതമായി ചേര്‍ക്കരുതെന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നാരങ്ങാനീര് കൂടുതല്‍ ചേര്‍ക്കുന്നത് പുളി കൂടാനും രുചി കളയാനും കാരണമാകും. നാരങ്ങയുടെ തൊലി എടുക്കുമ്പോള്‍ അതില്‍ വെളുത്ത ഭാഗം കലരാതിരിക്കാനും ശ്രദ്ധിക്കണം. പുറത്തെ മഞ്ഞ നിറത്തിലുള്ള ഭാഗം മാത്രമാണ് എടുക്കേണ്ടത്. 

മൂന്ന് ചേരുവകളും മിക്‌സ് ചെയ്യുമ്പോള്‍ അമിതമായി കുഴയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഐസ്‌ക്രീം തയ്യാറാക്കുമ്പോള്‍ മിക്‌സിങ് വളരെ പ്രധാനമാണെങ്കിലും ഇത് കൂടുതലായാല്‍ വിപരീതഫലമായിരിക്കും ലഭിക്കുക. അതുപോലെതന്നെ ശരിയായി ഫ്രീസ് ചെയ്തില്ലെങ്കിലും വിചാരിച്ച രീതിയില്‍ ഐസ്‌ക്രീം ലഭിക്കില്ല. വെറൈറ്റി പരീക്ഷണങ്ങളൊക്കെ നടത്തുമ്പോള്‍ ആവേശം കാരണം വേഗമെടുത്ത് സ്വാദ് നോക്കാന്‍ തോന്നുമെങ്കിലും ശരിയായി സെറ്റ് ആകുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com