എല്ലാ സൗഹൃദവും ശാശ്വതമല്ല; സുഹൃത്തിനെ നഷ്ടപ്പെടാന്‍ പോകുന്നു എന്നതിന്റെ ചില സൂചനകള്‍ 

ചില ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് തെറ്റായ ദിശയിലേക്കാണോ സുഹൃദ് ബന്ധം നീങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിച്ചേക്കും. ഒരുപക്ഷെ സൗഹൃദം അവസാനിക്കാന്‍ പോകുന്നു എന്നായിരിക്കാം ഈ സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലോകത്തിലെ വിലമതിക്കാനാകാത്ത ബന്ധങ്ങളില്‍ ഒന്നാണ് സൗഹൃദം. ഒന്നിച്ച് സന്തോഷം പങ്കിട്ടും സങ്കടപ്പെടുമ്പോള്‍ താങ്ങായി ഒപ്പം നിന്നുമെല്ലാം സുഹൃത്തുക്കള്‍ ജീവിതത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. മറ്റേതൊരു ബന്ധവുമെന്നതുപോലെ സൗഹൃദവും നിരന്തരം പരിപാലിക്കേണ്ടതാണ്. ചിലപ്പോള്‍ സൗഹൃദത്തിലും വിള്ളലുകള്‍ സംഭവിക്കാം. തെറ്റായ ദിശയിലേക്കാണോ സുഹൃദ് ബന്ധം നീങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ ചില ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് സഹായിച്ചേക്കും. ഒരുപക്ഷെ സൗഹൃദം അവസാനിക്കാന്‍ പോകുന്നു എന്നായിരിക്കാം ഈ സൂചന. എന്നാല്‍, വീണ്ടെടുക്കാന്‍ പറ്റുന്ന ബന്ധമാണെങ്കില്‍ അതിനും ഈ തിരിച്ചറിവ് അവസരമൊരുക്കും. 

►ഏതൊരു ബന്ധവും വണ്‍-സൈഡഡ് ആകുന്നത് അഭിസംബോധന ചെയ്യേണ്ട വിഷയമാണ്. സൗഹൃദം ഓരേ തോതില്‍ മുന്നോട്ടുപോകേണ്ടതാണ്. ഞാന്‍ മാത്രമാണ് ബന്ധം നിലനിര്‍ത്താന്‍ മുന്‍കൈയെടുക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ അത് സുഹൃത്തുമായി ചര്‍ച്ച ചെയ്യണം. 

►സുഹൃത്തുക്കള്‍ക്ക് നമ്മുടെ കഴിവും ബലഹീനതയുമെല്ലാം കൃത്യമായി അറിയാന്‍ കഴിയും. നിങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് സുഹൃത്ത് നിങ്ങളെ ദുര്‍ബലരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതേക്കുറിച്ച് സംസാരിക്കണം. ഇത്തരം സംഭവങ്ങള്‍ സൗഹൃദത്തെ കുടുതല്‍ ടോക്‌സിക് ആക്കി മാറ്റും. 

►സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ നമ്മളെ തെറ്റായി വിലയിരുത്തുമെന്നോ കളിയാക്കുമെന്നോ കരുതി പല കാര്യങ്ങളും മറച്ചുവയ്ക്കാന്‍ തുടങ്ങിയാല്‍ അത് ടോക്‌സിക്ക് സൗഹൃദത്തിന്റെ ലക്ഷണമാണ്. സുഹൃത്തുക്കളുടെ മുന്നിലിരിക്കുമ്പോള്‍ മടുപ്പ് തോന്നിയാല്‍ ആ സുഹൃദ് ബന്ധം അവസാനിച്ചെന്നതിന്റെ സൂചനയാണത്. 

►എല്ലാ ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ ചെറിയ അളവില്‍ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ ആശ്രിതത്വം അനാരോഗ്യകരമാണെന്ന് തോന്നുമ്പോള്‍ കാര്യങ്ങള്‍ പുനര്‍വിചിന്തനം ചെയ്യണം. സുഹൃത്തുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും വേണം. 

►ചില സുഹൃത്തുക്കള്‍ കാലത്തിനനുസരിച്ച് ഉണ്ടാകുന്ന മാറ്റത്തെ ഉള്‍ക്കൊള്ളുമ്പോള്‍ ചിലര്‍ ഇവിടെ വേറിട്ടുനില്‍ക്കും. ഇത് സങ്കടകരമാണെങ്കിലും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുകയും മുന്നോട്ട് നീങ്ങുകയുമാണ് വേണ്ടത്. 

►എല്ലാ ബന്ധങ്ങളിലും സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ അനിവാര്യമാണ്. ഇത് സുഹൃത്തുക്കള്‍ ബഹമാനിക്കാതിരിക്കുന്നത് ആ സൗഹൃദം അവസാനിപ്പിക്കേണ്ടതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com