ദേ അടുത്തത്, തൈരും ഗുലാബ് ജാമുനും!; പ്ലേറ്റിന് 50 രൂപ, ഇതിലും നല്ലത് വിഷമെന്ന് കമന്റ് 

തൈരില്‍ ഗുലാബ് ജാമുന്‍ ചേര്‍ത്തുള്ളതാണ് പുതിയ പരീക്ഷണം. ഇത് ഒരു പ്ലേറ്റിന് 50 രൂപയാണ് വില
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പാചകത്തില്‍ പരീക്ഷിക്കുന്ന വിചിത്ര കോമ്പിനേഷനുകള്‍ എന്നും നിരാശപ്പെടുത്താറാണ് പതിവ്. സ്‌ട്രോബറി പിസ മുതല്‍ ചോക്ലേറ്റ് സിറപ്പൊഴിച്ച നൂഡില്‍സ് വരെ ഇക്കുട്ടത്തിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു കണ്ടുപിടുത്തം കൂടി എത്തിയിരിക്കുകയാണ്. തൈരില്‍ ഗുലാബ് ജാമുന്‍ ചേര്‍ത്തുള്ളതാണ് പുതിയ പരീക്ഷണം. 

ഐസ്‌ക്രീമിനൊപ്പം ഗുലാബ് ജാമുന്‍ കിടിലന്‍ കോമ്പിനേഷനാണെങ്കില്‍ ഇത് തൈരിനൊപ്പം ചേര്‍ക്കുന്നത് ചിന്തിക്കാനേ വയ്യ എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍. ഗുലാബ് ജാമുനൊപ്പം ഒരു സ്‌കൂപ്പ് തൈര് ചേര്‍ത്ത് വില്‍ക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. തന്റെ കടയിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കടക്കാരന്‍ പറയുന്നത്. ഇത് ഒരു പ്ലേറ്റിന് 50 രൂപയാണ് വില. 

വിഡിയോയ്ക്ക് താഴെ ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം കോമ്പിനേഷന്‍ എന്ന് കമന്റ് കുറിക്കുന്നവരാണ് ഏറെയും. ചിലരാണെങ്കില്‍ അല്‍പം ഉപ്പ് കൂടെ ചേര്‍ക്കാമായിരുന്നെന്നും ഇതിനുപകരം അല്‍പം വിഷം നല്‍കിയാല്‍ പോരെ എന്നൊക്കെയാണ് പറയുന്നത്. എണ്ണയും തൈരും ചേരുന്നത് നല്ലതല്ലെന്നും ഇത് അനാരോഗ്യകരമായ കോമ്പിനേഷനാണെന്നും കമന്റ് ബോക്‌സില്‍ വായിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com