കാണാനും കഴിക്കാനും അടിപൊളി; ഫ്രഞ്ച് ടോസ്റ്റിനൊരു ചോക്ലേറ്റ് ട്വിസ്റ്റ് 

ഫ്രഷ് ക്രീമും പഞ്ചസാര പൊടിച്ചതും ചേർത്തുള്ള ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നവർക്ക് ഒരു വെറൈറ്റിക്ക് കൊക്കോ പൗഡറും ചോക്ലേറ്റ് സ്‌പ്രെഡ്ഡും ചേര്‍ത്തൊരു പരീക്ഷണമാകാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാചകത്തില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും പുതുമ അവവതരിപ്പിക്കുന്നത് പാചകം ചെയ്യാനും കഴിക്കാനുമുള്ള ആവേശം കൂട്ടും. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന റെസിപ്പികളിലാണെങ്കില്‍ ഇത്തരം വ്യത്യസ്തതകള്‍ക്ക് പിന്നാലെപോകാന്‍ ഇരട്ടി സന്തോഷമായിരിക്കും. അത്തരത്തില്‍ ഒന്നാണ് ഫ്രെഞ്ച് ടോസ്റ്റിന് ഒരു ചോക്ലേറ്റ് ട്വിസ്റ്റ് നല്‍കുന്നത്. 

വളരെ എളുപ്പം തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവമാണ് ഫ്രെഞ്ച് ടോസ്റ്റ്. പക്ഷെ, എന്നും ഒരേ രുചിയില്‍ കഴിക്കുന്നത് ചിലപ്പോള്‍ മടുപ്പിക്കും. സാധാരണ ഫ്രഷ് ക്രീമും പഞ്ചസാര പൊടിച്ചതും ചേർത്തുള്ള ഫ്രഞ്ച് ടോസ്റ്റ് തയ്യാറാക്കുന്നവർക്ക് ഒരു വെറൈറ്റിക്ക് കൊക്കോ പൗഡറും ചോക്ലേറ്റ് സ്‌പ്രെഡ്ഡും ചേര്‍ത്തൊരു പരീക്ഷണമാകാം. പതിവ് രീതിയില്‍ തന്നെയാണ് ഈ ചോക്ലേറ്റ് ഫ്രഞ്ച് ടോസ്റ്റും തയ്യാറാക്കുന്നത്. 

തയ്യാറാക്കുന്ന വിധം

മുട്ട, പാല്‍, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് പതിവുപോലെ ഫ്രഞ്ച് ടോസ്റ്റിനായുള്ള ബാറ്റര്‍ തയ്യാറാക്കിയെടുക്കാം. ബാറ്ററിലേക്ക് അല്‍പം കൊക്കോ പൗഡര്‍ കൂടി ചേര്‍ക്കണം. ഇത് നന്നായി മിക്‌സ് ചെയ്ത് അതിലേക്ക് ബ്രെഡ് കഷ്ണങ്ങള്‍ നന്നായി മുക്കിയ ശേഷം ഫ്രൈ ചെയ്‌തെടുക്കാം. ഇതിന് മുകളിലായി ചോക്ലേറ്റ് സ്‌പ്രെഡ് പുരട്ടിയശേഷം ഫ്രഷ് പഴങ്ങളും ചേര്‍ത്ത് ചൂടോടെ വിളമ്പാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com