ലൈവില്‍ 'എലിഫന്റ് ടൂത്ത്‌പേസ്റ്റ്' ഉണ്ടാക്കാന്‍ ശ്രമം; പരീക്ഷണം പാളി, വിഷപ്പുക ശ്വസിച്ച് യൂട്യൂബർ

കിടപ്പുമുറിയിൽ വെച്ചാണ് ഐഷോ സ്പീഡ് പരീക്ഷണം നടത്തിയത്
ഐഷോ സ്പീഡ്/ വിഡിയോ സ്ക്രീൻഷോട്ട്
ഐഷോ സ്പീഡ്/ വിഡിയോ സ്ക്രീൻഷോട്ട്

ലിഫന്റ് ടൂത്ത് പേസ്റ്റ് ഉണ്ടാക്കാന്‍ ശ്രമിച്ച് വെട്ടിലായി പ്രശസ്ത അമേരിക്കന്‍ യൂട്യൂബര്‍ ഐഷോസ്പീഡ്. ലൈവ് സ്ട്രീമിങ് വിഡിയോകളിലൂടെ പ്രശസ്തനാണ് 18കാരനായ ഡാറെന്‍ വാട്ട്കിന്‍. ഇയാളെ സ്പീഡ് എന്നും ഐഷോ സ്പീഡ് എന്നുമാണ് സോഷ്യല്‍ലോകം വിളിക്കുന്നത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഐഷോ സ്പീഡ് മുന്‍പും ഇത്തരം അമളികളില്‍ ചെന്നു കുടുങ്ങിയിട്ടുണ്ട്. 

തന്റെ കിടപ്പു മുറിയിലിരുന്നാണ് സ്പീഡ് 'എലിഫന്റ് ടൂത്ത്പേസ്റ്റ്' പരീക്ഷണം നടത്തിയത്. പരീക്ഷണം പാളിയതോടെ മുറില്‍ പുക നിറഞ്ഞു. മുറിയില്‍ നിന്നും യൂട്യൂബറും കാമറമാനും ഓടി രക്ഷപ്പെടുകയായിരുന്നു. വിഷപ്പുക ശ്വസിച്ച് അവശനായ സ്പീഡിന് ആരോഗ്യപ്രവര്‍ത്തകരെത്തി വൈദ്യ സഹായം ഉറപ്പാക്കി. 

എന്താണ് എലിഫന്റ് ടൂത്ത്‌പേസ്റ്റ്

പൊട്ടാസ്യം അയഡൈഡ് അല്ലെങ്കില്‍ യീസ്റ്റും ചൊറുചൂടുവെള്ളവും ഹൈഡ്രജന്‍ പെറോക്‌സൈഡും ഉപയോഗിച്ച് വലിയ പത പോലെ ഉണ്ടാക്കുന്നതാണ് എലിഫന്റ് ടൂത്ത് പേസ്റ്റ്. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്ദ്രത അനുസരിച്ചാണ് പ്രതിപ്രവര്‍ത്തനം വേഗത്തിലാകുന്നത്. വലിയ തോതിൽ പത നുരഞ്ഞു പൊങ്ങുന്നതിനാലാണ് ഇതിനെ എലിഫന്റ് ടൂത്ത്‌പേസ്റ്റ് എന്ന് വിളിക്കുന്നത്. 

സയന്‍സ് ലാബുകളിലുമൊക്കെ ഈ പരീക്ഷണം നടത്താറുണ്ട്. കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണിത്. എന്നാല്‍ പരീക്ഷണം ഒന്നു പാളിയാല്‍ വലിയ അപകടത്തിനും സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com