വിഡിയോ ഗെയിം തലയ്ക്ക് പിടിച്ചു, ഓടുന്ന ട്രെയിനിൽ കയറി നിന്ന് അഭ്യാസ പ്രകടനം; അമേരിക്കയിൽ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡിങ് ആയി 'സബ്‌വേ സര്‍ഫിങ്'

യൂറോപ്പിലും അമേരിക്കയിലുമാണ് 'സബ്‌വേ സര്‍ഫിങ്' വ്യാപകമായി പ്രചരിക്കുന്നത്
യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങ് ആയി സബ്‌വേ സർഫിങ്/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങ് ആയി സബ്‌വേ സർഫിങ്/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്


ക്ഷന്‍ സിനിമകളില്‍ ട്രെയിനിന് മുകളില്‍ കയറിയുള്ള സാഹസിക രംഗങ്ങള്‍ യാഥാര്‍ഥത്തില്‍ അനുകരിച്ച് യുവാക്കള്‍. ന്യൂയോര്‍ക്കില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ കയറി നില്‍ക്കുന്ന കൗമാരക്കാരന്റെ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഓടുന്ന ട്രെയിനുകള്‍ക്ക് മുകളില്‍ കയറി നിന്ന് ഓടുകയും നടക്കുകയും ചെയ്യുന്നതിനെ 'സബ്‌വേ സര്‍ഫിങ്' എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലും അമേരിക്കയിലെയും കൗമാരക്കാര്‍ക്കിടയില്‍ അടുത്തിടെയായി വ്യാപകമായി പ്രചരിക്കുന്ന ഒരു ട്രെന്‍ഡാണ് സബ്‌വേ സര്‍ഫിങ്. വിഡിയോ ഗെയിമുകളുടെ സ്വാധീനം ഇത്തരം വിഡിയോയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

'ന്യൂയോര്‍ക്ക് ഒള്ളി' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. സ്‌റ്റേഷനിലേക്ക് അത്യാവശ്യം വേഗത്തില്‍ വരുന്ന ട്രെയിനിന് മുകളില്‍ ഹൂഡി ധരിച്ച് യുവാവ് നില്‍ക്കുന്നതാണ് വിഡിയോയില്‍. തുടര്‍ന്ന് ട്രെയിന്‍ ഓടുന്നതിന് എതില്‍ ദിശയിലേക്ക് സിനിമ സ്‌റ്റൈലില്‍ ഓടുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. 

'വിവേകശൂന്യമായ പ്രവര്‍ത്തനം' എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'ഇത്തരം സാഹസികത കാണിക്കുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതാണെന്നായിരുന്നു ഒരാളുടെ കമന്റ്. വാഷിങ്ടണ്‍ സിറ്റിയില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് ഒരു കൗമാരക്കാരന്‍ ഇത്തരത്തില്‍ സബ്‌വേ സര്‍ഫിങ്ങിനിടെ മരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com