മൂട്ട ശല്യത്തിൽ പൊറുതിമുട്ടി പാരിസ്; പുറത്തു പോകാൻ പേടി, പൊതുഗതാഗതം ഉപേക്ഷിച്ച് ജനം

2024 ഒളിമ്പിക്സ് പരീസിൽ നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നഗരത്തെ മൂട്ടകൾ കയ്യടിക്കിയിരിക്കുന്നത്
മൂട്ട ശല്യത്തിൽ പൊറുതിമുട്ടി പരീസ്/ എക്‌സ്
മൂട്ട ശല്യത്തിൽ പൊറുതിമുട്ടി പരീസ്/ എക്‌സ്

ലോകത്തിലെ ഫാഷൻ നഗരമായ പാരിസിന് വെല്ലുവിളിയായി മൂട്ടകൾ. മൂട്ട ശല്യം രൂക്ഷമായതോടെ നഗരത്തിലെ ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്. തെരുവുകളിൽ കിടക്കകളും കുഷ്യനും സോഫയുമൊക്കെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ജനം ഇപ്പോൾ.

പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങൾ പേടിക്കുന്നു. 2024ൽ പാരിസ് ഒളിമ്പിക്‌സിന് വേദിയാകാനിരിക്കെയാണ് മൂട്ടകൾ നഗരം കയ്യടക്കിയിരിക്കുന്നത്. ഹോട്ടലുകളിലും അപ്പാർട്ടുമെന്റുകളിലുമാണ് മൂട്ട ശല്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ തിയേറ്ററുകളിലും അതിവേഗ ട്രെയിനുകളിലും പാരീസ് മെട്രോയിലും മൂട്ടകളുടെ ശല്യം രൂക്ഷമായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സോഷ്യൽമീഡിയയിലടക്കം പരീസിലെ മൂട്ട ശല്യം ചർച്ചയായി കഴിഞ്ഞു. നിരവധി വിഡിയോയും ചിത്രങ്ങളുമായി സോഷ്യൽമീഡിയ പേജുകളിൽ നിറയുന്നത്.

അടുത്തിടെയാണ് ഷാഷൻ വീക്കിനും റഗ്ബി ലോകകപ്പിനും പാരിസ് ആതിഥേയത്വം വഹിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് പാരിസിലേക്ക് എത്തിയത്. മൂട്ട ശല്യത്തോട് പൊരുതാൻ ഒരു ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാമെന്നും അധികൃതർ അറിയിച്ചു. 

എന്നാൽ മൂട്ട ശല്യം ഒളിമ്പിക് ഗെയിംസിന് ഭീഷണിയാകില്ലെന്ന് പാരിസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗേയർ അറിയിച്ചു.ഒളിമ്പിക്സിന് മുമ്പ് നഗരത്തിൽ നിന്നും മൂട്ടകളെ ഓടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് നഗരത്തിലെ കീടനിയന്ത്രണ പ്രവർത്തനങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com