ആപ്പിള്‍ പതിവായി വാങ്ങാറുണ്ടോ? പേപ്പറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം; ഇതാ ചില ടിപ്‌സ്

ആപ്പിള്‍ എങ്ങനെ ശരിയായി സ്റ്റോര്‍ ചെയ്യാം? ഇതാ ചില ടിപ്‌സ് ആന്‍ഡ് ട്രിക്‌സ്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഴങ്ങളുടെ കൂട്ടത്തില്‍ പതിവായി വാങ്ങുന്ന ഒന്നായിരിക്കുമല്ലേ ആപ്പിള്‍? അവശ്യ പോഷകങ്ങള്‍ ഉറപ്പാക്കി ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്നവയാണ് ആപ്പിള്‍. സ്ഥിരമായി വാങ്ങുന്ന ഇവ ശരിയായി സ്റ്റോര്‍ ചെയ്യേണ്ടതും വളരെ പ്രധാനമാണ്. ആപ്പിള്‍ വാങ്ങിയാലുടന്‍ കഴുകി ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, ഇത് പലപ്പോഴും ആപ്പിളിന്റെ നിറത്തെയും രുചിയെയും ബാധിക്കാറുണ്ട്. ആപ്പിള്‍ എങ്ങനെ ശരിയായി സ്റ്റോര്‍ ചെയ്യാം? ഇതാ ചില ടിപ്‌സ് ആന്‍ഡ് ട്രിക്‌സ്...

► ആപ്പിള്‍ ഫ്രിഡ്ജില്‍ വയ്ക്കാമോ എന്ന് ചോദിച്ചാല്‍ ഉറപ്പായും ഉത്തരം യെസ് എന്നുതന്നെയാണ്. പക്ഷെ കഴികിയെടുത്ത ആപ്പിള്‍ നേരെ ഫ്രിഡ്ജിലേക്ക് വയ്ക്കുന്നതിനുപകരം ഓരോന്നും പേപ്പറില്‍ പൊതിഞ്ഞ് ഒരു ബാസ്‌ക്കറ്റിലിട്ട് വയ്ക്കാം. ഇത് എഥിലീന്‍ വാതകം വര്‍ദ്ധിക്കുന്നത് തടയും. ആപ്പിള്‍ കൂടുതല്‍ക്കാലം ഫ്രഷ് ആയി ഇരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. 

► ഒറ്റടിക്ക് ഒരു ആപ്പിള്‍ മുഴുവനായും കഴിച്ചുതീര്‍ക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ ഇത് വളരെ വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. പേപ്പറില്‍ പൊതിഞ്ഞുവേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. 30 മുതല്‍ 35 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ആപ്പിള്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ആപ്പിള്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത്. 

► എല്ലാ പഴങ്ങളും ഒന്നിച്ച് ഒരു ബാസ്‌ക്കറ്റില്‍ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം. ഉദ്ദാഹരണത്തിന് ഓറഞ്ചും ആപ്പിളും ഒന്നിച്ച് സൂക്ഷിച്ചാല്‍ സിട്രസ് പഴമായ ഓറഞ്ചിന്റെ സാന്നിധ്യം മൂലം ആപ്പിള്‍ പെട്ടെന്ന് ചീത്തയാകും. ഫ്രഷ് ആയി നിലനിര്‍ത്തണമെങ്കില്‍ ഓരോന്നും വ്യത്യസ്ത പാത്രങ്ങളില്‍ സൂക്ഷിക്കണം. 

► മുറിച്ചുവച്ച ആപ്പിള്‍ പെട്ടെന്ന് മോശമാകും. അതുകൊണ്ട് ഒരിക്കലും ഇത് മറ്റ് പഴങ്ങള്‍ക്കൊപ്പം മുറിച്ചുവയ്ക്കരുത്. മുറിച്ച ആപ്പിള്‍ മുറിക്കാത്തവയ്‌ക്കൊപ്പം സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com