ഹാര്‍ട്ട് അറ്റാക്ക് ഫ്രീ! ബട്ടറില്‍ കുളിച്ച പാവ് ബജി; വിഡിയോ

'ഹാര്‍ട്ട് അറ്റാക്ക് പാവ് ബജി', എന്താണ് ഇങ്ങനെയൊരു പേര് എന്നാണോ? അതിന് കാരണം ബട്ടര്‍ തന്നെ!
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്ത്യന്‍ സ്ട്രീറ്റ് ഫുഡ് പട്ടികയില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു വിഭവമാണ് പാവ് ബജി. വെണ്ണ പുരട്ടിയ ബ്രെഡിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ മഹാരാഷ്ട്രന്‍ വിഭവം ലോകമെങ്ങും ആരാധകരുള്ള ഒരു തെരുവോര ഭക്ഷണമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതാകട്ടെ 'ഹാര്‍ട്ട് അറ്റാക്ക് പാവ് ബജി'യാണ്. എന്താണ് ഇങ്ങനെയൊരു പേര് എന്നാണോ? അതിന് കാരണം ബട്ടര്‍ തന്നെ.

ചൂടായ ചട്ടിയിലേക്ക് ബട്ടറിന്റെ വലിയ രണ്ട് ബ്ലോക്കുകള്‍ വച്ചാണ് പാചകം തുടങ്ങുന്നത്. ഇതില്‍ പാവ് ബണ്‍ മുക്കി ടോസ്റ്റ് ചെയ്‌തെടുക്കും. പിന്നാലെ പച്ചക്കറികളെല്ലാം മസാല ചേര്‍ത്ത് നന്നായി തയ്യാറാക്കിയശേഷം സമൃദ്ധമായി ബട്ടര്‍ ചേര്‍ക്കുന്നു. ഓരോ പ്ലേററിലും ഒരു വലിയ കഷ്ണം ബട്ടര്‍ ഉള്ള രീതിയിലാണ് ഇവിടെ വിളമ്പുന്നത്. 

ബട്ടറില്‍ കുറച്ച് പാവ് ബജി ഇട്ടതുപോലെ എന്നെഴുതിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിന് ഉഗ്രന്‍ രുചിയാണെന്നാണ് കമന്റില്‍ പലരും കുറിച്ചിരിക്കുന്നത്. ഇത് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് ഫ്രീ ആണെന്നും ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പറയുന്നവര്‍ ഒരുപാടുണ്ട്. മുംബൈയിലെ സര്‍ദാര്‍ പാവ് ബജിയിലാണ് ഇത് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com