ഒറ്റയടുക്കിന് നിറഞ്ഞു തുളുമ്പിയ 13 ബിയർ മഗ്ഗുകള്‍, 'വെയിട്രസിന്റെ ശക്തി അപാരം'; വിഡിയോ

ഓരേ സമയം 13 ബിയര്‍ മഗ്ഗുകളുമായാണ് യുവതി ആളുകള്‍ക്കിടയിലേക്ക് പോകുന്നത്
13 ബിയര്‍ മഗ്ഗുകളുമായി യുവതി/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്
13 ബിയര്‍ മഗ്ഗുകളുമായി യുവതി/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്

ര്‍മനിയിലെ മ്യൂനിച്ചില്‍ ഒക്ടോബര്‍ ഫെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ബിയര്‍ ആണ് ഫെസ്റ്റിലെ പ്രധാന താരം. ഫെസ്റ്റിലെ കൗതുക കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇത്തവണ ബിയര്‍ വിളമ്പാന്‍ നില്‍ക്കുന്ന വെയിട്രസ് ആണ് സോഷ്യല്‍മീഡിയ താരം.

ഓരേ സമയം 13 ബിയര്‍ മഗ്ഗുകളുമായാണ് അവര്‍ ആളുകള്‍ക്കിടയിലേക്ക് പോകുന്നത്. ഒന്നു ബാലന്‍സ് പാളിയാല്‍ എല്ലാം തവിടുപൊടിയാകും. എന്നാല്‍ വലിയ ആത്മവിശ്വാസത്തോടെയാണ് യുവതി ബിയര്‍ മഗ്ഗുകള്‍ അടുക്കി എടുത്തു പിടിക്കുന്നത്. ആദ്യം ആറെണ്ണം ചുറ്റിപിടിക്കും അതിന് മുകളില്‍ അടുത്ത ആറെണ്ണം നടുവില്‍ ഒരു മഗ്ഗ് കൂടി ആയപ്പോള്‍ ബിയര്‍ മഗ്ഗ് ഗോപുരം പോലെ മനേഹരമായി. 

മഗ്ഗില്‍ തുളുമ്പി നില്‍ക്കുന്ന ബിയര്‍ ഒരു തുള്ളി പോലും പുറത്തേക്കു പോകാതെ ശ്രദ്ധിച്ചാണ് യുവതി കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷം ഫെസ്റ്റില്‍ 12 ബിയര്‍ മഗ്ഗ് ഓരേ സമയം എടുത്ത യുവതിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡ് കൂടിയാണ് ഇത്തവണ തകര്‍ത്തിരിക്കുന്നത്.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വൈറലായ വിഡിയോ 18 മില്യണിലധികം ആളുകളാണ് കണ്ടത്. വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. വെയിട്രസിന്റെ ശക്തി അപാരമെന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com