

ഒരു വർഷം കൊണ്ട് 45 കിലോ ശരീരഭാരം കുറച്ച 49കാരിയായ ബ്രസീലിയൻ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ അഡ്രിയാന തൈസൻ മരിച്ച നിലയിൽ. ബ്രസീലിലെ സാവോ പോളോയിലെ ഉബർലാൻഡിയ അപ്പാർട്ട്‌മെന്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാത രോഗം ബാധിച്ചാണ് മരണമെന്നാണ് റിപ്പോർട്ടുകൾ.
ഡ്രിക എന്ന പേരിലാണ് അഡ്രിയാന സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഡ്രികയുടെ മരണവാർത്ത പങ്കിടുന്നത് അഗാധമായ ദുഃഖത്തോടെയും ഖേദത്തോടെയുമാണെന്ന് പറഞ്ഞാണ് കുടുംബം ഇൻസ്റ്റാഗ്രാം പേജിലൂടെ മരണം സ്ഥിരീകരിച്ചത്. ഡ്രികയുടെ വേർപാട് ദുഃഖകരമാണെന്നും എല്ലാവരുടെയും പ്രാർഥന ഈ ഘട്ടത്തിൽ ആവശ്യപ്പെടുകയാണെന്നും കുടുംബം കൂട്ടിച്ചേർത്തു. അതേസമയം മരണകാരണം അവർ വെളിപ്പെടുത്തിയില്ല.
ആറ് ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ഡ്രിക ഒരു വർഷം കൊണ്ട് നൂറ് പൗണ്ടിലധികം(45 കിലോ) ശരീരഭാരം കുറച്ചതിനെക്കുറിച്ച് നിരന്തരം പങ്കുവയ്ക്കുമായിരുന്നു. 39-ാം വയസ്സിൽ 100 കിലോയോളമായിരുന്നു അഡ്രിയാനയുടെ ശരീരഭാരം. ലഹരിമരുന്നിനും വിഷാദരോഗത്തിനും അടിമയായിരുന്ന ഭൂതകാലത്ത് നിന്നാണ് ഫിറ്റ്നസിനും ആരോഗ്യശീലങ്ങൾക്കും പ്രാധാന്യം നൽകി താരം ജീവിതം തിരിച്ചുപിടിച്ചത്. ഭക്ഷണക്രമവും കഠിനമായ വ്യായാമവും പിന്തുടർന്ന് ആദ്യ എട്ട് മാസത്തിൽ 80 പൗണ്ട് അതായത് 36 കിലോ ഭാരം കുറച്ച അഡ്രിയാന തുടർന്നുള്ള ഏഴ് മാസങ്ങളിൽ 20 പൗണ്ട് അതായത് ഒൻപത് കിലോ കുറച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates