'എനിക്ക് വേണ്ട, ഫ്രഞ്ച് ഫ്രൈസ് ജങ്ക് ഫുഡാണ്, വയറുവേദന എടുക്കും'; സോഷ്യൽ മീഡിയയിൽ താരമായി കൊച്ചുമിടുക്കി

By സമകാലിക മലയാളം ഡെസ്ക്       |   Published: 28th September 2023 03:18 PM  |  

Last Updated: 28th September 2023 05:18 PM  |   A+A-   |  

fries

ഫ്രഞ്ച് ഫ്രൈസ് തിരികെ കൊടുത്ത് ഹനയ/ ഇൻസ്റ്റ​ഗ്രാം

 

ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കുട്ടികൾക്ക് പ്രത്യേകിച്ച്, എന്നാൽ 'എനിക്ക് ഫ്രഞ്ച് ഫ്രൈസ് വേണ്ട, ഇത് ജങ്ക് ഫുഡ് ആണ്'- എന്ന പഞ്ച് ഡയലോ​ഗും കാച്ചി മുഖം തിരിച്ചു നടന്നു പോകുന്ന ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം.

'ഹനയ ആൻ‌ഡ് മോം' എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം കണ്ടത് 23.3 ദശലക്ഷം ആളുകളാണ്. നിരവധി ആളുകളാണ് കുഞ്ഞു ഹനയയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. റെസ്റ്ററന്റിൽ പിതാവ് ഓഡർ ചെയ്‌ത ഫ്രഞ്ച് ഫ്രൈസ് കൊണ്ടു വന്ന ആൾക്ക് തിരികെ നൽകി. ഞാൻ സ്ട്രോബെറിയാണ് കഴിക്കുന്നത്.

'ഇത് എനിക്ക് വേണ്ട, കാരണം ഇത് ജങ്ക് ഫുഡാണ്. എന്റെ അച്ഛൻ ഇതു ഒരുപാട് കഴിക്കാറുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ഹനയ ഫ്രഞ്ച് ഫ്രൈസ് തിരികെ നൽകുന്നത്. ഒരു സ്ത്രീ നിനക്ക് ഇതു കഴിക്കാമെന്ന് പറയുന്നത് വിഡിയോയിൽ കേൾക്കാം. എന്നാൽ അതിനും ഹനയയ്‌ക്ക് ഉത്തരമുണ്ട്. ഇത് കഴിച്ചാൽ വയറു വേദന എടുക്കുമെന്നും അവൾ താക്കീത് നൽകുന്നുണ്ട്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. ഭാവിയിലെ ന്യുട്രിഷ്യനിസ്റ്റ് ആണെന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിന്റെ വീട്ടുകാരൊക്കെ മരിച്ചോ?'; ട്രെയിനിനുള്ളിൽ ജവാൻ ലുക്കിൽ ആരാധികയുടെ നൃത്തം; കടുത്ത വിമർശനം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ