ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം, അനുഭവം പങ്കിട്ട് വിദ്യാർഥി

134 ദിവസം കൊണ്ട് ചൈനയിലെ 24 പ്രവശ്യകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
smart phone
ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം
Published on
Updated on

ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഒരു ദിവസം സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? ഒറ്റ ക്ലിക്കില്‍ തുറന്നു വരുന്ന വിവര ശേഖരമാണ് പലപ്പോഴും നമ്മള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍. കൂടാതെ കുടുംബം, സുഹൃത്തുക്കള്‍, ജോലി തുടങ്ങിയവയോടൊക്കെ നമ്മളെ ബന്ധിപ്പിക്കുന്നതും ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സംവിധാനങ്ങളാണ്. അങ്ങനെയുള്ള കാലത്ത് 134 ദിവസം സ്മാര്‍ട്ട് ഫോണോ മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളോ കൂടാതെ യാത്ര ചെയ്ത ഒരു പിഎച്ച്ഡി വിദ്യാര്‍ഥിയുടെ അനുഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ചൈനയില്‍ നിന്നുള്ള യങ് ഹൗ എന്ന വിദ്യാര്‍ഥി നവംബറിലാണ് തയൊങ്ങില്‍ നിന്ന് യാത്ര തിരിക്കുന്നത്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ തന്റെ സ്മാര്‍ട്ട് ഫോണും ലാപ് ടോപ്പും വീട്ടില്‍ ഭദ്രമാക്കി വെച്ചു. ഡിജിറ്റല്‍ ലോകത്ത് നിന്ന് ആറ് മാസത്തെ നീണ്ട ഇടവേള. 134 ദിവസം കൊണ്ട് ചൈനയിലെ 24 പ്രവശ്യകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ആധുനിക കാലത്തേക്ക് ടൈം ട്രാവല്‍ ചെയ്‌തെത്തിയ ഒരു പുരാതന മനുഷ്യനെ പോലെയായിരുന്നു തനിക്ക് ആ യാത്ര അനുഭപ്പെട്ടതെന്ന് യങ് വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ ഒരു ഡിജിറ്റല്‍ അവയവം പോലെയാണ്. അതില്‍ നിന്ന് ഇടവേളയെടുത്താല്‍ എങ്ങനെയാണെന്ന് അറിയാനുള്ള ആകാംക്ഷയാണ് തന്നെ ഈ ഒരു തീരമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ടാക്‌സി ലഭിക്കുന്നതു മുതല്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് വരെയുള്ള ലളിതമായിരുന്ന ജോലികള്‍ വളരെ ബുദ്ധമുട്ടേറിയതാക്കി. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ പലപ്പോഴും പഴയ രീതികളെ ആശ്രയിക്കേണ്ടി വന്നു. അതാകട്ടെ പലപ്പോഴും നിരാശജനകമായി അനുഭവങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

smart phone
തള്ളിയിടരുതേ, പ്ലീസ്...ഒന്നിറങ്ങിക്കോട്ടേ...; ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ് യുവാവ്-വിഡിയോ

താന്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് അമ്പപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്. മിക്കയാളുകളും താന്‍ എന്തൊ കുറ്റകൃത്യം ചെയ്യുന്നതു പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഒഴിവാക്കിയത് തനിക്ക് കൂടുതല്‍ ചുറ്റുപാടുകളെ മനസിലാക്കാനും വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്താനും സഹായിച്ചതായി യങ് പറയുന്നു. നവംബറില്‍ തുടങ്ങിയ യാത്ര ഏപ്രിലോടെയാണ് അവസാനിച്ചത്. തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലും ഡോക്യുമെന്ററി രൂപത്തിലുമാക്കാനുള്ള ഒരുക്കത്തിലാണ് യങ് ഹൗ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com