ക്രിസ്മസ് എന്നാല്‍ ഒത്തുചേരലിന്‍റെ ആഘോഷമാണ്. ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്മസിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും ആരംഭിക്കും. സാന്താക്ലോസും സമ്മാനപ്പൊതികളും കേക്കുമൊക്കായി ക്രിസ്മസ് രാവുകള്‍ വര്‍ണാഭമാകും. എന്നാല്‍ ഈ ദിനങ്ങളെ പേടിക്കുന്ന ചില കൂട്ടരുണ്ട്.
ക്രിസ്മസുമായി ബന്ധപ്പെട്ട ചില വിചിത്ര ഭയങ്ങള്‍
ക്രിസ്മസ് ആഘോഷങ്ങളോടുള്ള ഭയമാണ് ക്രിസ്റ്റൗജെനിയാറ്റിക്കോഫോബിയ. ഇക്കൂട്ടര്‍ക്ക് ക്രിസ്മസ് പാരമ്പര്യങ്ങളും അവധിക്കാല ഒത്തുചേരലുകളും ഉത്കണ്ഠയോടെയാണ് കാണുന്നത്. ക്രിസ്മസിനെ കുറിച്ചുള്ള ചിന്തകളും നക്ഷത്രങ്ങളും വെളിച്ചവുമൊക്കെ ഇവരെ ട്രോമയിലേക്ക് തള്ളിവിടാം. കുട്ടിക്കാലത്തുണ്ടായ ഏതെങ്കിലും തരത്തിലുള്ള ആഘാതമായിരിക്കാം ആളുകളെ ക്രിസ്റ്റൗജെനിയാറ്റിക്കോഫോബിക് ആക്കുന്നത്.
ക്രിസ്മസ് ടീയോടുള്ള ഭയമാണ് ക്രിസ്റ്റൗജെനിയാറ്റിക്കോ ഡെൻട്രോഫോബിയ. വര്‍ണ്ണകടലാസും നക്ഷത്രങ്ങളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ടീയുടെ സമീപത്തേക്ക് പോകാന്‍ പോലും ഇക്കൂട്ടര്‍ക്ക് പേടിയാണ്. മരം തന്‍റെ മുകളിലേക്ക് വീഴുമോ, ശരീരത്തില്‍ പോറലുണ്ടാകുമോ എന്നൊക്കെയാണ് ഇവരുടെ ആശങ്ക. കുട്ടിക്കാലത്തുണ്ടായ എന്തെങ്കിലും അനുഭവമാകാം ഇത്തരം ഭയത്തിന് പിന്നില്‍.
ക്രിസ്മസ് ഫാദര്‍ അല്ലെങ്കില്‍ സാന്താക്ലോസിനോടുള്ള ഭയമാണ് സാന്താഫോബിയ. സാന്താക്ലോസ് എന്ന സങ്കല്‍പ്പം കൊച്ചുകുട്ടികള്‍ക്ക് എല്ലാഴ്പ്പോഴും മനസിലാകണമെന്നില്ല. സാന്താക്ലോസിന്‍റെ വേഷം ധരിച്ചെത്തുന്നവരെ ആദ്യമായി കാണുന്നത് ചില കുട്ടികളില്‍ മാനസികാഘാതം ഉണ്ടാക്കും. ഇത് പിന്നീട് ഒരു ട്രോമയായി വളരാം.
ആള്‍ക്കൂട്ടത്തോടും ഒത്തുചേരലുകളോടുമുള്ള ഭയമാണ് അഗോറാഫോബിയ. ഇതൊരു ഉത്കണ്ഠാരോഗമാണ്. ക്രിസ്മസ് ദിവസങ്ങളില്‍ ബന്ധുക്കള്‍ ഒത്തുചേരുന്നതും വലിയ ആള്‍ക്കൂട്ടത്തെ നേരിടുന്നതും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
ക്രിസ്മസിന് ബന്ധുക്കള്‍ തരുന്ന സമ്മാനപ്പൊതികള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ സമ്മാനങ്ങള്‍ സ്വീകരിക്കാനും തുറക്കാനും ഭയപ്പെടുന്നവരുണ്ട്. ഡോറോനോഫോബിയ എന്നാണ് ഈ ഭയത്തെ വിളിക്കുന്നത്. കുട്ടിക്കാലത്ത് സമ്മാനപ്പൊതി തുറന്നപ്പോഴുണ്ടായ മോശം അനുഭവം ട്രോമയാകാം. ഇത് ഭയമായി പിന്നീട് വളരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates