

പല നിറത്തിലും രൂപത്തിലുമുള്ള ലൈറ്റുകള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു. നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെയായി മൊത്തത്തില്‍ കളറാണ് ക്രിസ്മസ് ട്രീ. ക്രിസ്മസിന് നക്ഷത്രം തൂക്കുന്നതു പോലെ തന്നെ പ്രധാനമാണ് വര്‍ണാഭമായ ക്രിസ്മസ് ട്രീ ഒരുക്കലും.
പൈൻ, ബീർച് തുടങ്ങിയ മരങ്ങളുപയോഗിച്ചാണ് ക്രിസ്മസ് ട്രീ ഉണ്ടാക്കാറുള്ളത്. ഈ ആചാരത്തിന് തുടക്കം കുറിച്ചത് ജർമനിയിൽ നിന്നാണ്. അന്ന് ഇത് പറുദീസാ വൃക്ഷം ആയിരുന്നു. ആദാമിനെയും ഹവ്വയെയും കുറിച്ചുള്ള കഥയിലെ ഏദന്‍ തോട്ടത്തെ പ്രതിനിധീകരിച്ചാണ് ജര്‍മ്മനിക്കാര്‍ പറുദീസാ വൃക്ഷം ഒരുക്കിയിരുന്നത്.
വേഫറുകളും മെഴുകുതിയും കൊണ്ട് അലങ്കരിച്ച പറുദീസ വൃക്ഷങ്ങള്‍ ഡിസംബര്‍ 24ന് വൈകുന്നേരമാണ് ഒരുക്കുക. അതൊടൊപ്പം ക്രിസ്മസ് പിരമിഡുകളും ഒരുക്കിയിരുന്നു. പിന്നീട് 16-ാം നൂറ്റാണ്ട് എത്തിയപ്പോഴേക്കും പറുദീസാ വൃക്ഷവും ക്രിസ്മസ് പിരമിഡും ചേര്‍ന്ന് ക്രിസ്മസ് ട്രീ ആയി രൂപാന്തരപ്പെട്ടു.
19 നൂറ്റാണ്ടിന്റെ ആദ്യമാണ് ക്രിസ്മസ് ടീ ഇംഗ്ലണ്ടില്‍ എത്തുന്നത്. വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും ചേർന്നാണ് ക്രിസ്മസ് ടീയ്ക്ക് പ്രചാരം നേടിക്കൊടുത്തത്. 17-നൂറ്റാണ്ടില്‍ അമേരിക്കയിലേക്ക് കുടിയേറിയ ജര്‍മനിക്കാരാണ് നോര്‍ത്ത് അമേരിക്കയില്‍ ക്രിസ്മസ് ട്രീ ആദ്യമായി അവതരിപ്പിക്കുന്നത്.
ആദ്യത്തെ അലങ്കരിക്കപ്പെട്ട ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയിലാണെന്ന് ചരിത്രം. 1947 മുതൽ എല്ലാ വർഷവും നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ ജനങ്ങൾ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്ററിലേക്ക് ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ച ശേഷം സമ്മാനമായി അയയ്ക്കാറുണ്ട്. രണ്ടാം ലോകയുദ്ധത്തിൽ അവർ ചെയ്ത സഹായത്തെ അനുസ്മരിക്കാനാണ് ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates