അണ്ടിപ്പരിപ്പും കടലയുമൊക്കെയാണ് അണ്ണാനുകളുടെ ഇഷ്ടവിഭവങ്ങളെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ തരം കിട്ടിയാൽ ജീവികളെ വേട്ടയാടി ഭക്ഷിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ടെന്ന് ഗവേഷകര്‍. വിസ്കോസിൻ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് അണ്ണാനുകളുടെ മാറുന്ന ഭക്ഷണരീതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
കാലിഫോർണിയയിൽ ധാരാളമായി കാണപ്പെടുന്ന ഗ്രൗണ്ട് സ്ക്വിറല്‍ എന്ന അണ്ണാനുകളിലാണ് വ്യാപകമായ ഈ സ്വഭാവ മാറ്റം ശ്രദ്ധിയില്‍പെട്ടത്. കൂടുതല്‍ സമയവും മാളങ്ങളില്‍ വസിക്കുന്നവയാണ് ഇവ. ജേണൽ ഓഫ് എത്തോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ ഇനത്തില്‍ പെട്ട അണ്ണാനുകള്‍ ചെറിയ എലികളെ വേട്ടയാടി ഭക്ഷിക്കുന്നതിന്‍റെ തെളിവുകള്‍ കണ്ടെത്തിയതായി ഗവേഷര്‍ പറയുന്നു.
വിത്തുകളുടെയും മറ്റ് സസ്യ വസ്തുക്കളുടെയും ഭക്ഷണമാക്കിയിരുന്ന അണ്ണാനുകള്‍ അവസരവാദികളായ സർവഭോജികളായിരിക്കാമെന്നതിന്‍റെ സൂചനയാണിതെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. ഇത് തങ്ങളെ ഞെട്ടിച്ചുവെന്നും മുന്‍പ് ഒരിക്കലും ഇത്തരം പെരുമാറ്റം കണ്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
മനുഷ്യ ഇടപെടൽ മൂലവും പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും ആഹാരത്തിന് പ്രശ്നമുണ്ടാകുമ്പോൾ ഈ സ്വഭാവം ഇവയെ രക്ഷപ്പടുത്തും എന്ന് കണക്കാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക