പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ വീടിന് വെളിയില്‍ പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി കൂറ്റന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു സ്ത്രീ തന്റെ വീടിന് പുറത്ത് ഒരു പായയില്‍ ശാന്തമായി കിടന്നുറങ്ങുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ സ്ത്രീ കൈ കൊണ്ട് മുഖം മറച്ചിട്ടുണ്ട്. പെട്ടെന്നാണ് ഒരു വലിയ പാമ്പ് സ്ത്രീയുടെ അരികിലേക്ക് വരുന്നത്. വിഷമുള്ള പാമ്പ് സ്ത്രീയുടെ ദേഹത്തുകൂടിയും മറ്റും ഇഴഞ്ഞുനീങ്ങുന്നത് കാണാം. ഇതൊന്നും അറിയാതെ മയക്കത്തിലാണ് സ്ത്രീ. ദേഹത്തുകൂടി എന്തൊ ഇഴഞ്ഞുപോകുന്നതായി തോന്നി അനങ്ങിയിരുന്നുവെങ്കില്‍ സംഭവിക്കുന്നത് മറ്റൊന്നാകാം. പാമ്പ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കാതെ പോകാന്‍ ഒരു വഴി കണ്ടെത്താന്‍ നോക്കുന്നതാണ് വിഡിയോയുടെ അവസാനം.
ഈ വിഡിയോ എപ്പോള്‍ എടുത്തതാണ് എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് പിന്നീട് എന്തുസംഭവിച്ചു എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക