

വാഷിങ്ടണ്‍: നാസ- ജര്‍മ്മന്‍ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവുണ്ടായെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന പഠനം സര്‍വേയ്‌സ് ഇന്‍ ജിയോഫിസിക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതല്‍ 2023 വരെയുള്ള സാറ്റലൈറ്റ് കണക്കുകള്‍ പറയുന്നത് ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും ഉള്‍പ്പെടെ കരയില്‍ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ലെ ശരാശരിയേക്കാള്‍ 290 ക്യുബിക് മൈല്‍സ് കുറവാണെന്നാണ്.
നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റോഡെല്‍ ശുദ്ധജലത്തിന്റെ ഈ നഷ്ടം എറി തടാകത്തിന്റെ രണ്ടര ഇരട്ടിയായി കണക്കാക്കി. ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്സ്പെരിമെന്റ് (ഗ്രേസ്) ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ജലത്തിന്റെ പിണ്ഡത്തിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ചും പഠനം കണ്ടെത്തി.
ബ്രസീലിലെ കടുത്ത വരള്‍ച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത്, തുടര്‍ന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരള്‍ച്ചയുണ്ടായി. ഗവേഷകര്‍ ഈ സംഭവങ്ങളെ ചൂടേറിയ സമുദ്ര താപനിലയുമായും 2014 മുതല്‍ 2016 വരെയുള്ള എല്‍ നിനോ സംഭവങ്ങളുമായും ബന്ധപ്പെടുത്തി.
എന്നാല്‍ എല്‍ നിനോ പ്രതിഭാസത്തിന് ശേഷവും ആഗോള ശുദ്ധജലനിരപ്പ് പഴയനിലയില്‍ എത്തിയില്ല. നിരന്തരമായ ഈ ജലശോഷണത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാണ്. ആഗോളതാപനം അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു, ഇത് കൂടുതല്‍ തീവ്രമായ മഴയ്ക്ക് കാരണമാകുന്നു. എന്നാല്‍ മഴയ്ക്കിടെണ്ടാകുന്ന വരണ്ട കാലാവസ്ഥ മണ്ണിനെ ഫലപ്രദമായി വെള്ളം ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates