ഒന്നെണീക്ക് കുഞ്ഞേ ആ അമ്മ പലകുറി ഉരുവിട്ടിരിക്കാം... തുമ്പിക്കൈ കൊണ്ട് പലവട്ടം തട്ടിനോക്കി. പലവട്ടം കാലുകൊണ്ട് ഉയര്‍ത്താന്‍ നോക്കി. നിരാശയായിരുന്നു ഫലം. തന്റെ കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടാനാവാതെ അതിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് വിഡിയോ എക്‌സില്‍ പങ്കുവെച്ചത്. മണിക്കൂറുകളല്ല, ദിവസങ്ങളോളമാണ് അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത്. അമ്മയാന വലിച്ചിഴച്ചും കാലുകൊണ്ടുയര്‍ത്തിമാറ്റിയും കുഞ്ഞിനെ ജീവിപ്പിക്കാന്‍ ശ്രമിച്ചതായും പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക