

കോഴിക്കോട്: അടിമവ്യാപാരം നിര്‍ത്തലാക്കിയതിന്റെ 170ാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 16ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പൊയ്കയില്‍ അപ്പച്ചന്‍ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാദൈവ സഭ ഏഴിടങ്ങളിലായാണ് പരിപാടികള്‍ നടത്തുന്നത്.
എട്ട് വര്‍ഷം മുമ്പ് ഡച്ച് പണ്ഡിതന്‍മാര്‍ കൊച്ചിയില്‍ നടത്തിയ ഗവേഷണമാണ് കേരളത്തിലെ അടിമത്തത്തിന്റെ ആരും അറിയപ്പെടാത്ത ചില വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നെന്ന് ഗവേഷകനായ വിനില്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിമത്തത്തെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചയാളാണ് വിനില്‍ പോള്‍. മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച അടിമകളുടെ പേരും വയസും ജാതിയും ഉടമകള്‍ രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ അടിമകള്‍ക്ക് ചില പുതിയ പേരുകള്‍ നല്‍കി. ഇവരില്‍ കൂടുതല്‍ ആളുകളേയും കേപ്ടൗണിലേയ്ക്കാണ് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ബ്രീട്ടീഷുകാരുടെ ഭരണത്തില്‍ കീഴിലായിരുന്ന മലബാറില്‍ 1843ലാണ് അടിമത്തം നിര്‍ത്തലാക്കിയത്. 1855 ല്‍ തിരുവിതാംകൂറിലെ ഭരണാധികാരികള്‍ അടിമത്തം നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായി. അടിമത്തം നിര്‍ത്തലാക്കിയതിന്റെ വാര്‍ഷികം സുപ്രധാന സംഭവമാക്കേണ്ടതായിരുന്നു. എന്നാല്‍ ചില സംഘടനകള്‍ മാത്രമാണ് ഈ ചരിത്ര സംഭവം ഇപ്പോള്‍ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, അഞ്ചരക്കണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്ന് നടന്ന അടിമത്തെക്കുറിച്ച് വിനില്‍ പഠനം നടത്തിയത്. പുലയര്‍, പറയര്‍ തുടങ്ങിയ ഏതാനും കീഴ്ജാതിക്കാര്‍ മാത്രമല്ല അടിമത്തം അനുഭവിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഈഴവ, നായര്‍ സമുദായങ്ങളെയും അടിമകളാക്കിയതിന്റെ രേഖകള്‍ താന്‍ കണ്ടിട്ടുണ്ടെന്നാണ് വിനില്‍ പറയുന്നത്.
ശ്രീകുമാര ഗുരുദേവന്‍ എന്ന പൊയ്കയില്‍ അപ്പച്ചനാണ് അടിമകളുടേയും ദുരിതങ്ങള്‍ തന്റെ പാട്ടുകളില്‍ ഉള്‍പ്പെടുത്തിയതെന്ന് വി വി സ്വാമി പറയുന്നു. അപ്പച്ചനെക്കുറിച്ച് പുസ്തകമെഴുതിയ ആളാണ് വി വി സ്വാമി. കോട്ടയത്തെ തിരുനക്കര, ആലപ്പുഴ, കായംകുളം, കൊല്ലം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കണിയാപുരം, കോവളം തുടങ്ങിയ സ്ഥലങ്ങളില്‍ കേരളത്തില്‍ അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. മലബാറിലും സമാനമായ ചന്തകള്‍ ഉണ്ടായി. കൊളോണിയല്‍ മുതലാളിമാര്‍ തങ്ങളുടെ അടിമകളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്ന സംഭവങ്ങള്‍ വളരെ കുറവായിരുന്നു.
അപ്പച്ചന്റെ മാതാപിതാക്കള്‍ അടിമകളായിരുന്നു. അശരണരുടെ വേദന അദ്ദേഹം എഴുതിയ പാട്ടുകളില്‍ പ്രകടമാണ്. ക്ഷേത്ര പ്രവേശന വിളംബരത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് അടിമക്കചവടം നിര്‍ത്തലാക്കല്‍ പ്രഖ്യാപനമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടിമത്തം ക്രൂരമായ രൂപത്തില്‍ ഇവിടെയും നിലനിന്നിരുന്നുവെന്ന് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും മടിക്കുന്നു. ആഫ്രിക്കയിലെ അടിമത്തത്തെക്കുറിച്ച് പഠിക്കുന്ന നമ്മള്‍ കേരളത്തില്‍ നിലനിന്നിരുന്ന അടിമത്തത്തെക്കുറിച്ച് പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ഊരൂട്ടമ്പലത്ത് പിആര്‍ഡിഎസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂരിലും മന്ത്രി വി എന്‍ വാസവന്‍ കോട്ടയത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചങ്ങനാശേരിയിലും പങ്കെടുക്കും. മുണ്ടക്കയത്ത് കെ രാധാകൃഷ്ണന്‍ എം പി, എറണാകുളംത്ത് മന്ത്രി റോഷി അഗസ്റ്റിന്‍, കാസര്‍കോട് വെള്ളരിക്കുണ്ടില്‍ എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates