വിശാലമായ മുഴക് പാടം കാണണോ.. തിരുവാർപ്പിലേക്ക് വരൂ, തിരുവാർപ്പ് പഞ്ചായത്തിൻ്റെ മുളക് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഏക്കർ സ്ഥലത്താണ് മുളക് കൃഷി. തിരുവാർപ്പ് ചില്ലീസ് എന്ന പേരിൽ മായമില്ലാത്ത മുളക് പൊടി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി നടത്തുന്നത്.
കൃഷിക്ക് ആവശ്യമായ ഗുണമേന്മയുള്ള മുളക് തൈയും വളവും പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയോഗ്യമാക്കിയ ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്. ഉൽപ്പാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണനം നടത്തുന്നതിനൊപ്പം കീടനാശിനി രഹിത മുളകുപൊടി ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ സവിശേഷത.
ഓഗസ്റ്റിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. 13-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് അജയൻ k മേനോൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി ഗ്രൂപ്പുളാണ് ഓരോ മുളക് പാടവും പരിപാലിച്ചത്. പൂർണമായും ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി. ഇപ്പോൾ പ്രദേശിക വിപണിയിലാണ് വിൽപ്പന. മറ്റ് സംരംഭങ്ങളുമായി ചേർന്ന് വിപണനം വിപുലമാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക