മഞ്ഞുകാലം അത്ര 'ഫൺ' അല്ല; മൈനസ് 30 ഡി​ഗ്രിയിൽ മുടി 'ഐസ് കിരീടമായി'; വിഡിയോ 

വടക്കൻ സ്വീഡനിൽ -30 ഡിഗ്രി സെൽഷ്യസിൽ പുറത്തിറങ്ങിയ യുവതിയുടെ മുടി മിനിറ്റുകൾക്കുള്ളിൽ ഐസ് കിരീടമായി
യുവതിയുടെ മുടി തണുത്തുറഞ്ഞു/ ഇൻസ്റ്റ​ഗ്രാം
യുവതിയുടെ മുടി തണുത്തുറഞ്ഞു/ ഇൻസ്റ്റ​ഗ്രാം

ശീതകാലത്തിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് സ്വീഡൻ. കൊടും ശത്യത്തെ തുടർന്ന് ​പ്രദേശത്തെ ജനജീവിതം ദുരിതത്തിലാകുന്നത് പതിവാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസർ കൂടിയായ എൽവിറ ലൻഡ്ഗ്രെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്.

വടക്കൻ സ്വീഡനിൽ -30 ഡിഗ്രി സെൽഷ്യസിൽ പുറത്തിറങ്ങിയ യുവതിയുടെ മുടി മിനിറ്റുകൾക്കുള്ളിൽ ഐസ് കിരീടമാകുന്ന കാഴ്ചയാണ് വിഡിയോയിൽ.രാജ്യത്തെ ശൈത്യകാലം എത്ര ഭീകരമാണെന്ന് വിഡിയോയിൽ നിന്നും മനസിലാകും. സ്വീഡനിൽ 25 വർഷങ്ങൾക്ക് ശേഷം ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ രാത്രിയാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയത്.നോർഡിക്‌സിൽ മൈനസ് 43.6 ഡിഗ്രി സെൽഷ്യൽസ് ആണ് രേഖപ്പെടുത്തിയിരുന്നത്.

1999 ന് ശേഷം സ്വീഡനിലെ  ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന്  ദേശീയ കാലാവസ്ഥാ ഏജൻസിയായ എസ്എംഎച്ച്ഐ വ്യക്തമാക്കി. ശീതകാലം സ്വീഡനിലെ ജനങ്ങൾക്ക് ദുരിതകാലമാണ്. കുറഞ്ഞ താപനിലയെ തുടർന്ന് സ്വീഡനിലും അയൽരാജ്യമായ ഫിൻലാൻഡിലും ട്രെയിവൻ ​ഗതാ​ഗതം തടസപ്പെട്ടു. പ്രാദേശിക ബസ് സർവീസും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com