Hot climate: സർക്കാർ വകയല്ലേ, ഒന്ന് തണുപ്പിച്ചേക്കാം!; വനനീര് നുകര്‍ന്ന് വാനരസംഘം, കാട്ടില്‍ ചെക്ക് ഡാം ഒരുക്കി വനംവകുപ്പ്- വിഡിയോ

വനംവകുപ്പ് കാട്ടില്‍ ഒരുക്കിയ സംവിധാനത്തില്‍ നിന്ന് വാനരസംഘം വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ ഹൃദ്യമാകുകയാണ്
group of monkeys drinking water, the forest department set up a check dam in the forest - video
വനംവകുപ്പ് ഒരുക്കിയ ചെക്ക് ഡാമിൽ നിന്ന് വെള്ളം കുടിക്കുന്ന വാനരസംഘം
Updated on
1 min read

നത്ത വേനല്‍ച്ചൂടില്‍ ഉരുകുകയാണ് കേരളം. മനുഷ്യര്‍ എന്ന പോലെ മൃഗങ്ങളും വെള്ളത്തിനായി പരക്കം പായുകയാണ്. കാട്ടില്‍ വെള്ളം കിട്ടാതെ വന്നതോടെ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്. ഇതിന് താല്‍ക്കാലിക പരിഹാരമെന്നോണം കാട്ടില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇത്തരത്തില്‍ വനംവകുപ്പ് കാട്ടില്‍ ഒരുക്കിയ സംവിധാനത്തില്‍ നിന്ന് വാനരസംഘം വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ ഹൃദ്യമാകുകയാണ്. വേനല്‍ച്ചൂടില്‍ ഒന്നിന് പിറകെ ഒന്നായി കുരങ്ങന്മാര്‍ എത്തി വെള്ളം കുടിച്ച് ആശ്വാസം കണ്ടെത്തുന്ന കാഴ്ചയാണ് കുളിര്‍മ പകരുന്നത്.

സൗത്ത് വയനാട് ഡിവിഷന്‍ (chedleth range) ഇരുളം ഫോറസ്‌ററ് സ്റ്റേഷന്‍ പരിധിയില്‍ പുകലമാളം ഭാഗത്ത് ആണ് വന്യമൃഗങ്ങള്‍ക്കായി വനംവകുപ്പ് കുടിവെള്ളം സംവിധാനം ഒരുക്കിയത്. വനം വകുപ്പ് നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക് ഡാമില്‍ നിന്നും വെള്ളം കുടിക്കുന്ന വാനരസംഘത്തിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വനനീര് നുകര്‍ന്ന് വാനരസംഘം... എന്ന ആമുഖത്തോടെയാണ് വനംവകുപ്പിന്റെ വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com