ന്യൂഡല്‍ഹി: ഏകദേശം 12,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയര്‍ വൂള്‍ഫിനെ ജനിതക എഞ്ചിനീയറിങ്ങിലൂടെ ശാസ്ത്രജ്ഞര്‍ പുനരുജ്ജീവിപ്പിച്ചു. ടെക്സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഈ ശാസ്ത്രനേട്ടം കൈവരിച്ചത്. റോമുലസ്, റെമസ് എന്നാണ് ഈ ആണ്‍ ചെന്നായ്ക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ട്. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം പുരാതന ഡിഎന്‍എ, ക്ലോണിങ്, ജീന്‍ എഡിറ്റിങ് എന്നിവ ഉപയോഗിച്ചാണ് ചെന്നായ കുഞ്ഞുങ്ങളെ കൊളോസല്‍ ബയോസയന്‍സസ് കമ്പനി പറഞ്ഞു. എച്ച്ബിഒ പരമ്പരയായ 'ഗെയിം ഓഫ് ത്രോണ്‍സ്' ആണ് ഡയര്‍ ചെന്നായയെ ജനപ്രിയമാക്കിയത്. ഒരു കാലത്ത് വടക്കന്‍ അമേരിക്കയില്‍ വിഹരിച്ചിരുന്ന ഇരപിടിയന്‍ ജീവിയായിരുന്നു ഡയര്‍ വുള്‍ഫ്. ഇപ്പോഴുള്ള ഗ്രേ വൂള്‍ഫിനേക്കാള്‍ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.
നിലവില്‍ 2000 ഏക്കര്‍ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണകാമറകളും ഇവയെ നിരീക്ഷിച്ചുവരികയാണ്. സാധാരണ നായ്കുട്ടികള്‍ മനുഷ്യരെ കാണുമ്പോള്‍ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിന്‍വാങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക