ഹൈദരബാദ്: ഹൈ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടി യുവാവ്. ഒരു മിനിറ്റിനുള്ളില്‍ അതിവേഗത്തില്‍ കറങ്ങുന്ന 57ഫാനുകളാണ് തെലങ്കാനയിലെ സൂര്യാപേട്ട് സ്വദേശിയായ ക്രാന്തികുമാര്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ആറ് കോടിയലധികം പേരാണ് കണ്ടത്.
'ഡ്രില്‍ മാന്‍' എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിക്കാറ്. അദ്ദേഹം ഫാനിന്റെ ബ്ലേഡുകള്‍ നാവു കൊണ്ട് തടഞ്ഞുനിര്‍ത്തുന്ന കൃത്യത കണ്ട് കാണികള്‍ കൈയടിക്കുന്നതും ആര്‍ത്തുവിളിക്കുന്നതും വിഡിയോയില്‍ കാണാം.
ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് ഇടാന്‍ കഴിഞ്ഞത് അവിശ്വസനീയമായി തോന്നുവെന്ന് ക്രാന്തി കുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക