
''ഇനിയൊരു ജന്‍മം ലഭിച്ചാല്‍ വീണ്ടും സ്ത്രീയാകണം, തങ്ങളുടെ ചുറ്റുപാടുകളോട് വികാരപരമായി പെരുമാറുന്നവരാണ് സ്ത്രീകള്‍. സ്ത്രീയാവുക എന്നത് ആകര്‍ഷകമായ കാര്യമാണ്. ഭംഗിയുള്ള സാരികള്‍ ധരിക്കാം.'' രാജ്യശ്രീ വാര്യര്‍.
അഴകളവുകള്‍ നിശ്ചയിക്കുന്ന ശാരീരിക ഭംഗി നൃത്തതിന് അടിസ്ഥാനമല്ലെന്ന് തുറന്നു പറയുകയാണ് പ്രമുഖ ഭരതനാട്യം നര്‍ത്തകി ഡോ. രാജ്യശ്രീ വാര്യര്‍. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഡോ. രാജ്യശ്രീ വാര്യര്‍ കലാ സാംസ്‌കാരിക രംഗത്തെ തന്റെ അനുഭവങ്ങളും കാഴ്ചപാടുകളും പങ്കുവയ്ക്കുന്നത്.
കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും ഭരതനാട്യത്തിന്റെ ലോകത്തേക്ക് കടന്നുവന്ന തനിക്ക് തന്റെ ഉത്സാഹം മാത്രമായിരുന്നു കരുത്തെന്ന് രാജശ്രീ വാര്യര്‍ തുറന്നുപറയുന്നു. ''താല്‍പര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ക്ക് വഴികള്‍ തുറന്നുതരും. നൃത്തത്തില്‍ ശാരീരിക ഭംഗിക്ക് അടിസ്ഥാനമില്ല. മൂക്കിന്റെ ആകൃതിയും കാലുകളുടെ നീളവും ഉള്‍പ്പെടെയുള്ള ശാരീരിക അളവുകളല്ല നൃത്തത്തിന്റെ അടിസ്ഥാനം. ചുറുചുറുക്കും ശരീരത്തിന്റെ ചലന ശേഷിയുമാണ്.''
കലകള്‍ പഠിക്കുന്നതിന് പ്രായം ഒരു തടസമല്ല. പലര്‍ക്കും പലകാരണങ്ങളാല്‍ ചെറിയ പ്രായത്തില്‍ കലാപഠനം സാധ്യമായെന്ന് വരില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മുപ്പത് പിന്നിട്ട നിരവധി സ്ത്രീകള്‍ നൃത്തം ഉള്‍പ്പെടെ അഭ്യസിക്കുന്നു. ഒഡീസി നര്‍ത്തകി പ്രോതിമ ബേദി നൃത്തം പഠനം ആരംഭിച്ചത് ഏറെ വൈകിയാണ്, ഇന്ന് മികച്ച നര്‍ത്തകിമാരുടെ പട്ടികയില്‍ അവരുള്‍പ്പെടുന്നു. നൃത്തം എന്നാല്‍ സാഹിത്യത്തിന്റയും വികാരങ്ങളുടെയും ജീവിത്തിന്റെയും അഴത്തിലുള്ള ഗ്രഹണശേഷിയാണ് എന്നും രാജശ്രീ വാര്യര്‍ പറയുന്നു. മൂന്നാം വയസില്‍ കേരള നടനമാണ് ആദ്യം പഠിക്കുന്നത്. പിന്നീട് ഭരതനാട്യത്തിലേക്ക് തിരിഞ്ഞു. ഭരതനാട്യമാണ് തന്റെ ജീവിതം അത്മീയ ശാന്തതയും സ്വാതന്ത്ര്യവും നല്‍കി. തന്റെ ഗുരുവായ വി മൈഥിലിയാണ് ഭരതനാട്യത്തിന്റെ ആഴം തിരിച്ചറിയാന്‍ സഹായിച്ചതെന്നും രാജശ്രീ വാര്യര്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക