
''ഇന്ത്യന്‍ കുട്ടികള്‍ക്കുള്ള മാതൃകയും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടവുമാണ്...'', സുനിത വില്യംസിനെക്കുറിച്ച് സോണിയ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. 2007 സെപ്തംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സോണിയ ഗാന്ധി അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക വസതിയിലായിരുന്നു, ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് സോണിയാ ഗാന്ധിയെ കാണാനെത്തിയത്.
ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായിരുന്നു അന്ന് സുനിത ഇന്ത്യയിലെത്തിയത്. സോണിയയുമായുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. സുനിതയ്‌ക്കൊപ്പം ബന്ധുക്കളും തികച്ചും സ്വകാര്യമായ ആ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചതേയില്ല. ഗുജറാത്തിലും ഹൈദരാബാദിലും അന്ന് സുനിത സ്വീകരണം ഏറ്റുവാങ്ങി. 195 ദിവസം ബഹിരാകാശത്ത് തങ്ങിയ ഏക വനിതാ യാത്രിക എന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അന്നത്തെ ഇന്ത്യ സന്ദര്‍ശനം. നേട്ടത്തില്‍ മനസ് നിറഞ്ഞ് സോണിയ അഭിനന്ദിക്കുകയും ചെയ്തു. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സുനിത വില്യംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളോറല്‍ പ്രിന്റിലുള്ള ചുരിദാറായിരുന്നു ആയിരുന്നു സുനിതയുടെ വേഷം.
ഇന്ത്യയില്‍ ആറ് ദിവസങ്ങളായി നിരവധി പരിപാടികളില്‍ പങ്കെടുത്താണ് അന്ന് സുനിത അമേരിക്കയിലേയ്ക്ക് തിരികെ പോയത്. പിതാവ് വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിലും സുനിത സന്ദര്‍ശനം നടത്തി.
9 മാസത്തെ കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോടു ചേർന്ന കടലിലാണ് പേടകം ഇറക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക