ഇതൊക്കെ തന്നെയല്ലേ ഫുട്‌ബോളിനെ ബ്യൂട്ടിഫുള്‍ ഗെയിം എന്ന് വിളിക്കുന്നത്

ഫോട്ടോ-Getty Images
ഫോട്ടോ-Getty Images

കളിക്കാര്‍ സഞ്ചരിച്ചിരുന്ന ബസില്‍ സ്‌ഫോടനമുണ്ടായതോടെ ഡോര്‍ട്ട്മുണ്ട് മൊണോക്കോ മത്സരം മാറ്റിവെച്ചുവെന്ന് മാച്ച്‌ഡേ അന്നൗണ്‍സര്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ നിന്നും വിമാനം കയറി വന്ന മൊണോക്കോ ആരാധകര്‍ തെല്ലൊന്നാശങ്കയോടെയാണ് ഇത് കേട്ടത്. കളി ഇന്നു നടന്നില്ലെങ്കില്‍ പ്ലാന്‍ ചെയ്ത പദ്ധതികളെല്ലാം പാളും. റൂം നോക്കണം. ചെലവ് വിചാരിച്ചതിലും കൂടും. അങ്ങനെ ആകെ ആശങ്ക.

ബ്ലീച്ചര്‍ റിപ്പോര്‍ട്ടില്‍ വന്ന കാര്‍ട്ടൂണ്‍
ബ്ലീച്ചര്‍ റിപ്പോര്‍ട്ടില്‍ വന്ന കാര്‍ട്ടൂണ്‍

എന്നാല്‍, അവിടെയാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബെന്ന് വിശേഷണമുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടെന്ന ക്ലബ്ബിന്റെ മഹിമ ലോകം കണ്ടത്. ഡോര്‍ട്ട്മുണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഉടന്‍ തന്നെ ഒരു ട്വീറ്റ് ഇട്ടു. പ്രിയപ്പെട്ട മൊണോക്കോ ആരാധകരെ, നിങ്ങള്‍ക്ക് അക്കമെഡേഷന്‍ ആവശ്യമെങ്കില്‍ #bedforawayfans എന്ന ടാഗില്‍ പരിശോധ നടത്താം എന്നായിരുന്നു ട്വീറ്റ്. 

അതായത്, ആശങ്കയിലായിരിക്കുന്ന മൊണോക്കോ ആരാധകര്‍ക്ക് അക്കമെഡേഷന്‍ നല്‍കാന്‍ ഡോര്‍ട്ട്മുണ്ട് തയാറാണെന്ന് ചുരുക്കം. നാളെ നടക്കുന്ന മത്സരം വരെ ആരാധകര്‍ക്ക് കാത്തിരിക്കാനുള്ള സൗകര്യമാണ് ക്ലബ്ബ് ചെയ്തത്. 

മൊണോക്കോയുടെ ആരാധകരുടെ കാര്യത്തില്‍ ഡോര്‍ട്ട്മുണ്ട് മുന്‍കൈ എടുത്തതോടെ ക്ലബ്ബിന്റെ ആരാധകരും #bedforawayfans എന്ന ഹാഷ് ടാഗുമായി രംഗത്തെത്തി. ഇതോടെ മൊണോക്കോ ഫാന്‍സിന് വലിയ ആശ്വാസമായി. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആരാധകര്‍ ഡോര്‍ട്ട്മുണ്ടിന്റെ ഈ ഉദ്യമത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തി.

ഇതേസമയം, ഗ്യാലറിയില്‍ കയറിയിരുന്ന മൊണോക്കോ ആരാധകര്‍ 'ഡോര്‍ട്ട്്മുണ്ട്, ഡോര്‍ട്ട്മുണ്ട്' നന്ദിസൂചകമായി ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. മറുപടിയായി ഡോര്‍ട്ട്മുണ്ട് ആരാധകര്‍ മോണോക്കൊ, മൊണോക്കൊ എന്നും വിളിച്ചു.  ഇതൊക്കെ തന്നെയല്ലേ ഫുട്‌ബോളിനെ ബ്യൂട്ടിഫുള്‍ ഗെയിം എന്നു വിളിക്കുന്നത്.

കളിതുടങ്ങാന്‍ കുറച്ച് സമയമുള്ളപ്പോഴാണ് ഡോര്‍ട്ട്മുണ്ട് ബസില്‍ സ്‌ഫോടനമുണ്ടായത്. കളിക്കാര്‍ക്കൊന്നും പരിക്കില്ല. നാളെയാണ് ഇവര്‍ തമ്മിലുള്ള മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com