ധോനി ട്വന്റി20ക്ക് ഇണങ്ങില്ല; ഐപിഎല്‍ ഫാന്റസി ഇലവെനിലും ധോനിയെ തഴഞ്ഞ് ഗാംഗുലി

ധോനിക്ക് പകരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവതാരം ഋഷഭ് പാന്റിനെയാണ് ഗാംഗുലി തന്റെ ഫാന്റസി ഇലവനില്‍ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്
ധോനി ട്വന്റി20ക്ക് ഇണങ്ങില്ല; ഐപിഎല്‍ ഫാന്റസി ഇലവെനിലും ധോനിയെ തഴഞ്ഞ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട രണ്ട് മികച്ച നായകന്മാരും കളിക്കാരുമാണ് ഗാംഗുലിയും ധോനിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഗാംഗുലി ഇന്ത്യയെ ലോക കപ്പിനോട് അടുപ്പിച്ചപ്പോള്‍ ധോനി ഇന്ത്യയെ ലോക ചാമ്പ്യനാക്കി. എന്നാല്‍ ധോനി നായകപദവി ഏറ്റെടുത്തതിന് ശേഷം ഇവരുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രായത്തെ മുന്‍ നിര്‍ത്തി ഗാംഗുലിക്കെതിരെ ധോനി സ്വീകരിച്ച നിലപാടുകളും ഗാംഗുലിയുടെ വിരമിക്കലിന് വേഗം കൂട്ടി എന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്. 

ഐപിഎല്ലിലെ തന്റെ ഫാന്റസി ഇലവനില്‍ ഗാംഗുലി ധോനിയെ ഉള്‍പ്പെടുത്താതിരുന്നതാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ധോനിക്ക് പകരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവതാരം ഋഷഭ് പാന്റിനെയാണ് ഗാംഗുലി തന്റെ ഫാന്റസി ഇലവനില്‍ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. 

അടുത്തിടെ ട്വിറ്റി20 മത്സരത്തിന് ധോനി അനയോജ്യനല്ല എന്ന രീതിയില്‍ ഗാംഗുലി പ്രതികരിച്ചിരുന്നു. ട്വിന്റി20യിലെ ധോനിയുടെ മോശം റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരു അര്‍ധശതകം മാത്രമാണ് ധോനിക്ക് നേടാനായതെന്നും ഗാംഗുലി പറഞ്ഞിരുന്നു.  

എന്നാല്‍ ധോനിക്കെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ 2006ല്‍ തന്നെ ടീമില്‍ നിന്നും പുറത്താക്കിയപ്പോഴുണ്ടായ ആരാധകരുടെ പ്രതികരണം ഓര്‍ത്തെടുത്തായിരുന്നു ഗാംഗുലിയുടെ മറുപടി. ധോനിയെ വിമര്‍ശിക്കാന്‍ നിങ്ങളാരാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2006ല്‍ താന്‍ പുറത്താക്കപ്പെട്ടപ്പോഴും ഇതേ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഗാംഗുലി പറയുന്നു. 

ഐപിഎല്ലിന്റെ പത്താം സീസണില്‍ എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 152 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. ഹൈദരാബാദിനെതിരെ നേടിയ 61 റണ്‍സാണ് മികച്ച സ്‌കോര്‍. 

വിരാട് കോഹ് ലി, ഗൗതം ഗംബീര്‍, സ്റ്റീവ് സ്മിത്ത്, എബി ഡിവില്ലിയേഴ്‌സ്, നിതീഷ് റാണ, മനിഷ് പാണ്ഡേ, ഋഷഭ് പാന്റ്, സുനില്‍ നരൈന്‍, അമിത് മിശ്ര,ഭുവനേശ്വര്‍ കുമാര്‍,ക്രിസ് മോറിസ് എന്നിവരാണ് ഗാംഗുലിയുടെ ഫാന്റസി ഇലവനില്‍ ഇടംപിടിച്ചവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com