മെസ്സിയിലും റൊണാള്‍ഡോയിലുമുള്ള പ്രകടനം പോഗ്ബയില്‍ പ്രതീക്ഷിക്കരുത്: മാട്ട

വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഒരു താരത്തെ സ്വന്തമാക്കുമ്പോള്‍ പ്രതീക്ഷയും വലുതായിരിക്കും
മെസ്സിയിലും റൊണാള്‍ഡോയിലുമുള്ള പ്രകടനം പോഗ്ബയില്‍ പ്രതീക്ഷിക്കരുത്: മാട്ട

മാഞ്ചസ്റ്റര്‍: റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയില്‍ മെസ്സിയിലും റൊണാള്‍ഡോയിലും നല്‍കിയ പ്രതീക്ഷകള്‍ നല്‍കരുതെന്ന് യുണൈറ്റഡില്‍ പോഗ്ബയുടെ സഹതാരം യുവാന്‍ മാട്ട.

നാല് സീസണുകളില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി പന്ത് തട്ടിയ താരം 100 മില്ല്യന്‍ യൂറോ എന്ന ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് റെഡ് ഡെവിള്‍സില്‍ തിരിച്ചെത്തിയത്. എന്നാല്‍ യുണൈറ്റഡില്‍ എത്തിയ ശേഷം താരം ഇതുവരെ ഫോമിലേക്കെത്തിയിട്ടില്ലെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഒരു താരത്തെ സ്വന്തമാക്കുമ്പോള്‍ പ്രതീക്ഷയും വലുതായിരിക്കും. എന്നാല്‍ ചില സമയത്ത് അത് തിരിച്ചടിയാകും. എല്ലാ കളികളിലും ഗോളടിക്കുന്ന മെസ്സിയും ക്രിസ്റ്റിയാനോയുമുണ്ടാകും. എന്നാല്‍, കളിക്കാര്‍ ആരും മെഷീനുകളല്ല. മാട്ട ബിബിസിയോട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com